ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പന്ത്രണ്ടാമത്തെ വാരത്തിലെ നോമിനേഷനാണ് സീസണിലെ അവസാനത്തേത്. പതിമൂന്നാമത്തെ വാരത്തില്‍ നോമിനേഷന്‍ ഉണ്ടാവില്ല. പകരം അവശേഷിക്കുന്ന എല്ലാ മത്സരാര്‍ത്ഥികളും നേരിട്ട് നോമിനേഷനിലേക്ക് എത്തുന്നതാണ് പതിവ്. 14 ആഴ്ചകളിലായാണ് ബിഗ് ബോസ് ഒരു സീസണ്‍ മത്സരങ്ങള്‍ നടക്കുക.ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ അവസാന നോമിനേഷന്‍ ഇന്ന് നടക്കും.
നിലവില്‍ പത്ത് മത്സരാര്‍ഥികളാണ് നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ഉള്ളത്.ഈ ആഴ്ച രണ്ട് മത്സരാര്‍ഥികള്‍ പുറത്തായത്.അപ്‌സരയും അന്‍സിബയുമാണ് രണ്ട് ദിവസങ്ങളിലായി പുറത്തായത്.സര്‍പ്രൈസ് എവിക്ഷനുകളാണ് ബിഗ് ബോസിന്റെ ഭാഗത്തിന് ഉണ്ടായിക്കുന്നത്.
ഗെയിമുകള്‍ക്ക് പകരം ഈ ആഴ്ചകളില്‍ വ്യക്തിപരമായ ഗെയിമുകള്‍ ആരംഭിക്കും.ടിക്കറ്റ് ടു ഫിനാലെ ഗെയിമുകള്‍ക്ക് ഇന്ന് തുടക്കമാവും. ഫിനാലെ വീക്കിലേക്ക് ഒരാള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചതോടെ മത്സരങ്ങൾ കടുകും. ഇനി ഓരോ ദിവസവും നിർണായകം. വരുന്ന ഗെയിമുകൾ വിജയിച്ച മുന്നോട്ടു പോകുക എന്നതായിരിക്കും ഓരോ മത്സരാർത്ഥികളുടെയും ലക്ഷ്യം. ഗെയിമുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒരാൾക്ക് നേരിട്ട് ടോപ് ഫൈവ് എത്താനും പറ്റും. ഈ സുവർണ്ണ അവസരം മാക്സിമം ഉപയോഗിക്കാൻ ഓരോരുത്തരും ശ്രമിക്കുമ്പോൾ മത്സരങ്ങൾ തീപാറും.