Select Your Language

Notifications

webdunia
webdunia
webdunia
webdunia

Turbo in 50 Cr Club: സംഘപരിവാര്‍ ബഹിഷ്‌കരണത്തിനു പുല്ലുവില ! നാല് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടംപിടിച്ച് ടര്‍ബോ

കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 20 കോടിയോളം ടര്‍ബോ കളക്ട് ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകള്‍

Turbo - Mammootty

രേണുക വേണു

, തിങ്കള്‍, 27 മെയ് 2024 (08:18 IST)
Turbo in 50 Cr Club: മമ്മൂട്ടി ചിത്രം ടര്‍ബോ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു നാല് ദിവസം കൊണ്ടാണ് ടര്‍ബോയുടെ നേട്ടം. മമ്മൂട്ടിയോടുള്ള വിദ്വേഷത്തിന്റെ പേരില്‍ ടര്‍ബോ ബഹിഷ്‌കരിക്കാന്‍ സംഘപരിവാര്‍ അനുകൂലികള്‍ ആഹ്വാനം ചെയ്‌തെങ്കിലും അതിനെയെല്ലാം പ്രേക്ഷകര്‍ തട്ടിക്കളയുന്ന കാഴ്ചയാണ് തിയറ്ററുകളില്‍ കാണുന്നത്. ബുക്ക് മൈ ഷോയില്‍ ഇന്നലെ മാത്രം ഒരു ലക്ഷത്തോളം ടിക്കറ്റുകളാണ് ടര്‍ബോയുടേതായി വിറ്റു പോയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയാണ് ടര്‍ബോയുടെ ബോക്‌സ്ഓഫീസ് കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചത്. 
 
കേരളത്തില്‍ നിന്ന് മാത്രം നാല് ദിവസം കൊണ്ട് 20 കോടിയോളം ടര്‍ബോ കളക്ട് ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഓവര്‍സീസ് കളക്ഷന്‍ കൂടിയാകുമ്പോള്‍ ടര്‍ബോയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 50 കോടിയിലേക്ക് എത്തും. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാം 50 കോടി ചിത്രം കൂടിയാണ് ടര്‍ബോ. നേരത്തെ ഭ്രമയുഗവും 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. നിലവിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടത്തിലേക്ക് ടര്‍ബോ എത്തിയേക്കും. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് റിലീസ് ചെയ്തത്. മമ്മൂട്ടിക്കമ്പനി നിര്‍മിച്ച അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. ആക്ഷന്‍-കോമഡി ഴോണറില്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്റെ നാട് ഒറ്റപ്പാലമാണ്, കേരളവുമായുള്ള ബന്ധത്തെക്കുറിച്ച് ഗൗതം മേനോന്‍