Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024-ലെ ആദ്യ മോഹന്‍ലാല്‍ സിനിമ! 'മാളികപ്പുറം' സംവിധായകനൊപ്പം നടന്‍, പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍

2024-ലെ ആദ്യ മോഹന്‍ലാല്‍ സിനിമ! 'മാളികപ്പുറം' സംവിധായകനൊപ്പം നടന്‍, പ്രഖ്യാപനത്തിനായി കാതോര്‍ത്ത് ആരാധകര്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ജനുവരി 2024 (08:54 IST)
കരിയറിന്റെ തുടക്കം തന്നെ ഗംഭീരമാക്കിയ യുവ സംവിധായകനാണ് വിഷ്ണു ശശി ശങ്കര്‍. മാളികപ്പുറം എന്ന സംവിധായകന്റെ ആദ്യചിത്രം 2022 അവസാനം മലയാളികള്‍ ആഘോഷമാക്കിയതാണ്. ഈ സിനിമയുടെ തന്നെ ഒന്നാം വാര്‍ഷിക ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം വന്നത്. എന്നാല്‍ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും അന്ന് കൈമാറിയില്ല. ഇപ്പോഴിതാ മോഹന്‍ലാലിനെ നന്ദി പറഞ്ഞുകൊണ്ട് തന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് യുവ സംവിധായകന്‍. അടുത്ത പടം മോഹന്‍ലാലിന്റെ ഒപ്പമാണോ എന്നാണ് ഇത് കണ്ടയുടന്‍ ആരാധകര്‍ ചോദിക്കുന്നത്.
 
'ഒരേ ഒരു രാജാവ്. ഏട്ടന്‍ ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി',-എന്നാണ് വിഷ്ണു ശശിശങ്കര്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കു വച്ചുകൊണ്ട് എഴുതിയത്.
 
മാളികപ്പുറത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. മാളികപ്പുറത്തിലെ കുട്ടിതാരമായ ദേവനന്ദയും ഈ സിനിമയുടെ ഭാഗമാണ്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2024 ഓണത്തിന് തീയറ്ററില്‍ എത്തിക്കുന്ന തരത്തിലാകും ജോലികള്‍ പൂര്‍ത്തിയാക്കുക. മുഴുവന്‍ ടീമിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും എന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്തായാലും മോഹന്‍ലാല്‍ ആകുമോ നായകനായി എത്തുന്നത് എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് സിനിമാലോകം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വാലിബന്‍, മലൈക്കോട്ടൈ വാലിബന്‍'; മസിലു പെരുപ്പിച്ച് ലാലേട്ടന്‍, ടീസര്‍ കാണാം