Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാമതായി വാലിബനിലെ ആദ്യ ഗാനം, വലിയ പ്രതീക്ഷകളോടെ മോഹന്‍ലാല്‍ ചിത്രത്തിനായി ആരാധകര്‍

Punnara Kattile Poovanatthil  Malaikottai Vaaliban Mohanlal

കെ ആര്‍ അനൂപ്

, ശനി, 16 ഡിസം‌ബര്‍ 2023 (09:06 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. എട്ടേകാല്‍ ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. നിലവില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതും ആണ്.പുന്നാര കാട്ടിലെ പൂവനത്തില്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വക്കിയില്‍, അഭയ ഹിരണ്‍മയി എന്നിവര്‍ ചേര്‍ന്നാണ്.
 
 പി എസ് റഫീക്ക് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ള ആണ്. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളില്‍ എത്തും.
 ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Trailer: ക്വീന്‍ എലിസബത്തായി മീര ജാസ്മിന്‍, ട്രെയിലര്‍ പുറത്തിറങ്ങി