Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trailer: ക്വീന്‍ എലിസബത്തായി മീര ജാസ്മിന്‍, ട്രെയിലര്‍ പുറത്തിറങ്ങി

Queen Elizabeth - Malayalam Movie Official Trailer Meera Jasmine

കെ ആര്‍ അനൂപ്

, വെള്ളി, 15 ഡിസം‌ബര്‍ 2023 (17:49 IST)
2022ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മകളിലൂടെ മലയാളത്തിലേക്ക് നടി മീര ജാസ്മിന്‍ തിരിച്ചെത്തി. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ക്വീന്‍ എലിസബത്തിലൂടെ ഇനിയൊരു മീര സിനിമാക്കാലം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സുഹൃത്തായ നരേന്റെ കൂടെ. വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാളും ക്വീന്‍ എലിസബത്തില്‍ ഒന്നിക്കുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ഡിസംബര്‍ 29നാണ് സിനിമയുടെ റിലീസ്.
അര്‍ജുന്‍ ടി. സത്യനാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
 
സംവിധായകന്റെ വ്യത്യസ്തമായ സിനിമയായിരിക്കും ഇത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ കൂടിയാണ് ചിത്രം.
 
നരേന്‍,ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണം കൂടാന്‍ ഭാര്യക്കൊപ്പം ദുല്‍ഖറും, നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി