പ്രണയത്തിലലിഞ്ഞ് കാളിദാസും ഐശ്വര്യയും; 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ

ശനി, 19 ജനുവരി 2019 (14:55 IST)
കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്യുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം പുറത്തിറങ്ങി. 
 
ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ നായികയയി ഐശ്വര്യ ലക്ഷ്മിയാണ് എത്തുന്നത്. ചിത്രം ഒരു കൂട്ടം അര്‍ജന്റീന ഫാന്‍സിന്റെ കഥയാണ് പറയുന്നത്. അശോകന്‍ ചെരുവിലിന്റെ കഥയെ ആസ്പദമാക്കിയാണ് മിഥുന്‍ മാനുവല്‍ ചിത്രം ഒരുക്കുന്നത്. 
 
ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലുമാണ് തിരക്കഥയൊരുക്കിയത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗാനങ്ങളൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. റെണ്‍ദെവ ക്യാമറ ചെയ്‌ത ചിത്രത്തിന്റെ എഡിറ്റർ ലിജോ പോളാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 40 കോടി ബജറ്റ്, ദുബായില്‍ ചിത്രീകരണം; മമ്മൂട്ടി തന്‍റെ തെറ്റ് ഏറ്റുപറയുന്നു!