Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂട്ടുകാരന്റെ മകന് കട്ട സപ്പോർട്ട് നൽകി മമ്മൂട്ടി!

കൂട്ടുകാരന്റെ മകന് കട്ട സപ്പോർട്ട് നൽകി മമ്മൂട്ടി!
, ശനി, 27 ഒക്‌ടോബര്‍ 2018 (16:19 IST)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബലമെന്ന് പറയുന്നത് സൌഹ്രദവും കുടുംബവും ആരാധകരും പ്രേക്ഷകരും തന്നെയാണ്. ഏത് സാഹചര്യത്തിലും കൂടെ നിൽക്കുന്ന കൂട്ടുകാർ മമ്മൂട്ടിക്കും ഉണ്ട്. അത് സിനിമയ്ക്ക് അകത്തായാലും പുറത്തായാലും. അത്തരത്തിലൊരു കൂട്ടുകാരനാണ് നടൻ ജയറാം.
 
വർഷങ്ങളുടെ പഴക്കമാണ് ഇരുവരുടെയും ബന്ധത്തിനുള്ളത്. ജയറാമിന്റെ മകൻ കാളിദാസ് സിനിമയിലേക്ക് അരങ്ങെറ്റം കുറിച്ചിരിക്കുകയാണ്. കാളിദാസിന് എല്ലാ പിന്തുണയും നൽകി ജയറാമിനൊപ്പം മമ്മൂട്ടിയുമുണ്ട്.  ഇതിന്റെ തെളിവാണ് മമ്മൂട്ടിയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ്.
 
webdunia
ആടിന്റെ രണ്ടാം ഭാഗത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാളിദാസാണ് നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂക്കയായിരുന്നു പുറത്തുവിട്ടിരുന്നത്.
 
കാട്ടൂര്‍ കടവ് എന്ന ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയാവുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല‘- അജിത്തിന് വേണ്ടി സംസാരിച്ച മമ്മൂട്ടി!