Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലയ്യക്ക് ആടിന്റെ തലയറുത്ത് രക്താഭിഷേകം; മൃഗബലി നൽകിയ അഞ്ച് പേര്‍ അറസ്റ്റില്‍

ബാലയ്യക്ക് ആടിന്റെ തലയറുത്ത് രക്താഭിഷേകം; മൃഗബലി നൽകിയ അഞ്ച് പേര്‍ അറസ്റ്റില്‍

നിഹാരിക കെ.എസ്

, തിങ്കള്‍, 20 ജനുവരി 2025 (10:12 IST)
നന്ദമൂരി ബാലകൃഷ്ണയുടെ ‘ഡാക്കു മഹാരാജ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മൃഗബലി നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ തലയറുത്ത് ബലകൃഷ്ണയുടെ പോസ്റ്ററില്‍ അഭിഷേകം ചെയ്ത അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുപ്പതിയില്‍ നിന്നാണ് മൃഗബലി നടത്തിയവരെ അറസ്റ്റ് ചെയ്തത്.
 
സിനിമ വിജയിക്കാനായാണ് മൃഗബലി നടത്തിയത്. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് എസ്പിക്ക് അയച്ച പരാതിയിലാണ് കേസ് എടുത്തത്. ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
 
മൃഗബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. നന്ദമൂരി ബാലകൃഷ്ണയുടെ കരിയറിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്. ബോബി ഡിയോള്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി, ഉര്‍വശി റൗട്ടേല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 12ന് ആണ് ചിത്രം റിലീസ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാർക്കോയിൽ നിന്നും തന്നെ 'വെട്ടിമാറ്റിയതിൽ' വിഷമമുണ്ടെന്ന് റിയാസ് ഖാൻ