Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലനിൽപ്പാണ് അത്യാവശ്യം, അതുകഴിഞ്ഞ് സിനിമ; ഓണചിത്രങ്ങളുടെ റിലീസ് മാറ്റി

നിലനിൽപ്പാണ് അത്യാവശ്യം, അതുകഴിഞ്ഞ് സിനിമ; ഓണചിത്രങ്ങളുടെ റിലീസ് മാറ്റി
, വ്യാഴം, 16 ഓഗസ്റ്റ് 2018 (18:06 IST)
മഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെത്തുടര്‍ന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. ബിജുമേനോന്റെ പടയോട്ടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്. പിന്നാലെ രഞ്ജിത് – മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ട്രെയിലര്‍ റിലീസും മാറ്റി ചിത്രം ഓണത്തിനില്ലെന്നും സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്.
 
‘കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.’ രഞ്ജിത് കുറിച്ചു.
 
ബോബി സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് കായംകുളം കൊച്ചുണ്ണി. അതേസമയം, ചെങ്കല്‍ രഘു എന്ന ഗുണ്ടയുടെ കഥയാണ് പടയോട്ടത്തില്‍ പറയുന്നത്. ബിജു മേനോന്‍, അനു സിത്താര, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഈ രണ്ട് ചിത്രങ്ങളും തങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
 
ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് പറയുന്നത്. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിനാലിനു തീയേറ്ററുകളില്‍ എത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്ജനതയുടെ തലൈവിയായി നയൻ‌താര?!