Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം കുഞ്ഞച്ചൻ 2നും ആട് 3നും മുമ്പ് വമ്പൻ പ്രൊജക്‌ടുമായി ഫ്രൈഡേ ഫിലിം ഹൗസ്!

കോട്ടയം കുഞ്ഞച്ചൻ 2നും ആട് 3നും മുമ്പ് വമ്പൻ പ്രൊജക്‌ടുമായി ഫ്രൈഡേ ഫിലിം ഹൗസ്!

കോട്ടയം കുഞ്ഞച്ചൻ 2നും ആട് 3നും മുമ്പ് വമ്പൻ പ്രൊജക്‌ടുമായി ഫ്രൈഡേ ഫിലിം ഹൗസ്!
, ശനി, 30 ജൂണ്‍ 2018 (17:21 IST)
2018ലെ ആദ്യ പ്രൊജക്ടുമായി ഫ്രൈഡേ ഫിലിംസ്. അങ്കമാലി ഡയറീസിനും ആട് 2വിന് ശേഷമാണ് 'ജൂൺ' എന്ന പുതിയ പ്രൊജക്‌‌ടുമായി ഫ്രൈഡേ ഫിലിംസ് എത്തിയിരിക്കുന്നത്. ജൂണ്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിങ് ജൂലൈ 11 മുതല്‍ ആരംഭിക്കും. പുതിയ സിനിമയിലും പരിചയമുള്ള താരങ്ങള്‍ക്കൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കുമെന്നാണ് നിർമ്മാതാവ് വിജയ് ബാബു പറയുന്നത്. 
 
ആട് 2ന് ശേഷം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം, ആട് 2 എന്നിവയാണ് ഫ്രൈഡേ ഫിലിംസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങൾ. 
 
 
വിജയ്‌ ബാബുവിന്റെ പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
ഇക്കാലമത്രയും മികച്ച ഒരുപിടി ടെക്നീഷ്യൻസ് ഉൾപ്പെടെ നൂറിൽപ്പരം പുതുമുഖങ്ങൾക്ക് അവരുടെ ആദ്യ അവസരം നൽകിയ ഫ്രൈഡേ ഫിലിം ഹൗസ് ഞങ്ങളുടെ പത്താമത്തെ പ്രോജക്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ അഭിമാനത്തോടെ നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുകയാണ്.
 
‘ജൂൺ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും പരിചിതമായ നിങ്ങളുടെ പ്രിയതാരങ്ങളോടൊപ്പം, ഒരുപിടി പ്രതിഭാധനരായ പുതുമുഖങ്ങളെക്കൂടി മലയാളസിനിമയ്ക്ക് ഞങ്ങൾ സംഭാവന ചെയ്യുകയാണ്. 
സമാന്തരമായി പതിനൊന്നാമത്തെ പ്രോജക്ട് ഉടനെതന്നെ ആരംഭിക്കുന്നതും തുടർന്ന് നിങ്ങൾക്ക് അറിവുള്ളതുപോലെ കോട്ടയം കുഞ്ഞച്ചൻ 2, ആട് 3 എന്നീ പ്രോജക്ടുകളും ഉണ്ടായിരിക്കുന്നതാണ്.
 
ഏറെ സർപ്രൈസുകളുളള 'ജൂൺ' ജൂലൈ 11 മുതൽ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. എക്കാലത്തേയും പോലെ ഏവരുടെയും സ്നേഹസഹകരണങ്ങളും, പ്രാർത്ഥനകളും ഞങ്ങൾക്കൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു രാഷ്‌ട്രീയ പാർട്ടി പേരിനൊപ്പം ഏട്ടൻ എന്ന് ചേർത്ത് മുദ്രാവാക്യം വിളിക്കുന്നത്'