Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പും മുളകും‘ സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഉപ്പും മുളകും‘ സംവിധായകനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
, തിങ്കള്‍, 9 ജൂലൈ 2018 (18:20 IST)
കൊച്ചി: ഫ്ലവേഴ്സ് ടി വിയിലെ ഉപ്പും മുളകും എന്ന ടെലിവിഷൻ ഷോയുടെ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സീരിയലിലെ അഭിയത്രി നിഷാ സാരംഗിന്റെ വെളിപ്പെടുത്തൽ പുറത്തു വന്നതിനെ തുടർന്നാണ് വനിതാ കമ്മീഷന്റെ നടപടി 
 
തന്നോട്  മോഷമായി പെരുമാറിയത് എതിർത്തതിന് സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നതായും സീരിയലിൽ നിന്നും തന്നെ മാറ്റി നിർത്തിയതായും നടി നിഷാ സാരംഗ് വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് ചാനൽ വിഷയത്തിൽ ഉടപെട്ടത്. വെളിപ്പെടുത്തൽ പുറത്തുവന്നതോടു കൂടി നിരവധി പേർ നിഷക്ക് പിന്തുയറിയിച്ചു. സീരിയൽ അഭിനയതാക്കളുടെ സംഘടനയായ ആത്മയും നടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 
 
എന്നാൽ നിഷയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തി എന്നും സീരിയലിൽ നിഷ അഭിനയിക്കുമെന്നും ചാനൽ അധികൃതർ പറഞ്ഞു. സംവിധായകനെ മാറ്റാതെ സീരിയലിൽ അഭിനയിക്കില്ല എന്ന ഉറച്ച നിലപാടിലാണ് നിഷ സാരംഗ്. അതേ സമയം സംവിധായകനെതിരെ മറ്റൊരു നടിയും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റ് ഇനി നോയിഡയിൽ