റിമയ്ക്കും രമ്യയ്ക്കും ‘അമ്മ’യോട് ശത്രുത, അവർ 4 പേരും പുറത്തുപോകുന്നത് തന്നെയാണ് നല്ലത്: ഗണേഷ് കുമാറിന്റെ ഫോൺ സംഭാഷണം പുറത്ത്

രഹസ്യമായി പറഞ്ഞതെല്ലാം പരസ്യമായി! - ഗണേഷിന് ഇനി വേറെ വഴിയില്ല?

Webdunia
ശനി, 30 ജൂണ്‍ 2018 (12:10 IST)
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടിമാരായ ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് തുടങ്ങിയവർ അമ്മയിൽ നിന്നും രാജി വെച്ചിരുന്നു. എന്നാൽ, ഇവർ നാല് പേരും പുറത്തുപോകുന്നത് തന്നെയാണ് നല്ലതെന്ന് ഗണേഷ് കുമാർ. 
 
രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ല. സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്ന് ഗണേഷ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. ഈ നടിമാര്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്ന് ഇദ്ദേഹം പറയുന്നു.
 
നടിമാര്‍ സംഘടനയോടെ ശത്രുത ഉള്ളവരാണെന്ന് സന്ദേശത്തിൽ പറയുന്നു. സിനിമയിലെ നടീനടന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അമ്മ രൂപീകരിച്ചത്. ജനപിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നാണ് ഗണേഷിന്റെ പക്ഷം. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

അടുത്ത ലേഖനം
Show comments