ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി: നയം വ്യക്തമാക്കി ജയസൂര്യയും രംഗത്ത്
ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി: നയം വ്യക്തമാക്കി ജയസൂര്യയും രംഗത്ത്
Publish Date: Fri, 29 Jun 2018 (17:33 IST)
Updated Date: Fri, 29 Jun 2018 (17:34 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ നിലപാട് വ്യക്തമാക്കി ജയസൂര്യ.
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെക്കുറിച്ച് ഔദ്യോഗിക അമ്മയുടെ ഭാരവാഹികളാണ് പ്രതികരിക്കേണ്ടത്. സംഘടനയില്‍ താന്‍ വെറുമൊരു അംഗം മാത്രമാണെന്നും ജയസൂര്യ കൊച്ചിയില്‍ പറഞ്ഞു.
അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കമാരംഭിച്ചു. രാജിവച്ച നടിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്.
അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നാണ് സൂചന.
ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം. മോഹന്‍ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും.