Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിന് ഇനി എട്ടു നാൾ കൂടി, സുരേഷ് ഗോപിയുടെ ലീഗൽ ത്രില്ലർ 'ഗരുഡൻ' തിയറ്ററുകളിലേക്ക്

Suresh Gopi

കെ ആര്‍ അനൂപ്

, വ്യാഴം, 26 ഒക്‌ടോബര്‍ 2023 (15:00 IST)
സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് ഗരുഡൻ. സിനിമയുടെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവന്നു. ഇനി റിലീസിന് ഏറ്റവും നാളുകൾ കൂടി ഉള്ളൂ.ലീഗൽ ത്രില്ലർ സിനിമയുടെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. 
 
 ഗരുഡൻ അരുൺ വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്ന ഉറപ്പ് നൽകുന്നു. 
 
'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് നിനക്കത് ഒരുക്കിയിരിക്കുന്ന സിനിമ നീതിക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടേയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നത്.കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായി സുരേഷ് ഗോപി വേഷമിടുന്നു. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയി ബിജുമേനോനും എത്തുന്നു.ഭാര്യയും കുട്ടിയും ഒക്കെയുള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തിൽ പെടുകയും തുടർന്നുണ്ടാകുന്ന കാര്യങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാന്ദ്ര' അപ്‌ഡേറ്റ് എത്തി, ദിലീപ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു