Select Your Language

Notifications

webdunia
webdunia
webdunia
webdunia

Garudan Theatre Response സുരേഷ് ഗോപിയുടെ തിരിച്ചുവരവ്, കേരളക്കരയില്‍ ഉയരത്തില്‍ പറക്കാന്‍ ഗരുഡന്‍, പ്രേക്ഷക പ്രതികരണങ്ങള്‍

Garudan Theatre Response  Garudan Review Garudan Movie Review Garudan Theatre Response Garudan Malayalam Movie Theatre Response Garudan Trailer Garudan Songs Garudan Scenes Garudan Suresh Gopi Garudan Biju Menon Garudan CAST

കെ ആര്‍ അനൂപ്

, വെള്ളി, 3 നവം‌ബര്‍ 2023 (15:12 IST)
കാത്തിരിപ്പിനൊടുവില്‍ സുരേഷ് ഗോപിയുടെ ഈ വര്‍ഷത്തെ ആദ്യ തിയറ്റര്‍ റിലീസ് ഗരുഡന്‍ പ്രദര്‍ശനത്തിന് എത്തി. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ആദ്യം മുതലേ ലഭിക്കുന്നത്. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ 9 മണിയോടെയാണ് ആരംഭിച്ചത്.
ഇന്ന് ആദ്യ ഷോയ്ക്ക് ശേഷവും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മിഥുന്റെ അഞ്ചാം പാതിര മാറി നില്‍ക്കും ഗരുഡന്റെ മുന്നില്‍ എന്നൊക്കെയാണ് സിനിമ കണ്ടവര്‍ പറയുന്നത്. മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമാണെന്ന അഭിപ്രായവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ആദ്യ അവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും തൃപ്തിപ്പെടുത്തുന്നഥുമാണ് സിനിമയുടെ ഘടന. ക്ലൈമാക്‌സിനെക്കുറിച്ചും നല്ലതെ എല്ലാവര്‍ക്കും പറയാനുള്ളൂ.
 
സുരേഷ് ഗോപിക്കൊപ്പം മിന്നും പ്രകടനമാണ് ബിജുമേനോനും കാഴ്ചവച്ചിരിക്കുന്നത്.സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്നാ അഭിപ്രായമാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാന്‍ ഉള്ളത്. 
 
  
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ബാങ്കോക്കിലേക്ക്,'ദളപതി 68' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍