Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായാട്ട് തമിഴിലേക്ക്, റീമേക്ക് സംവിധാനം ചെയ്യാന്‍ ഗൗതം മേനോന്‍

നായാട്ട് തമിഴിലേക്ക്, റീമേക്ക് സംവിധാനം ചെയ്യാന്‍ ഗൗതം മേനോന്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 3 ഓഗസ്റ്റ് 2021 (14:03 IST)
നായാട്ട് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. അയ്യപ്പനും കോശിയും, കപ്പേള, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം നായാട്ടും കോളിവുഡിലേക്ക് എത്തുകയാണ്. തമിഴിന് പുറമേ തെലുങ്കിലും ഹിന്ദിയും ചിത്രം റീമേക്ക് ചെയ്യും.തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് ??മേനോനാണ്. തെലുങ്ക്, ഹിന്ദി അവകാശങ്ങള്‍ യഥാക്രമം അല്ലു അര്‍ജുന്റെ ഗീത ആര്‍ട്‌സും നടന്‍ ജോണ്‍ എബ്രഹാമും സ്വന്തമാക്കി. റീമേക്കുകളിലെ അഭിനേതാക്കളെയും ക്രൂവിനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
 
പോലീസുകാരുടെ നിസ്സഹായതയും ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പോലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്-മലയാളം ദ്വിഭാഷ ചിത്രവുമായി നിവിന്‍ പോളി