Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ ഗൗതം വാസുദേവ് മേനോന്‍

Gautham Vasudev Menon likely to act with Mammootty
, തിങ്കള്‍, 20 മാര്‍ച്ച് 2023 (12:51 IST)
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും അഭിനയിക്കും. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ ഗൗതം മേനോന്‍ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ഉണ്ടാകും. 
 
ഡിനോ ഡെന്നീസ് ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് വന്‍ താരനിര അണിനിരക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്ന് നിര്‍മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ ഡെന്നീസ്. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെട്ട ചിത്രമാണ് ഡിനോ ഒരുക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രഹണം. സ്റ്റൈലിഷ് ആയി ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും റോഷാക്ക് ഒക്കെ പോലെ പുതിയ സിനിമയായിരിക്കും ഇതെന്നും ജിനു എബ്രഹാം പറഞ്ഞു. റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്തതും നിമിഷ് രവിയാണ്. 
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി എന്നിവിടങ്ങളിലാണ് ചിത്രീകരണം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് കണ്ണൂര്‍ സ്‌ക്വാഡ് നിര്‍മിക്കുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എല്ലാം മാറ്റിമറിച്ചു';രഘുവരന്റെ 15-ാം ചരമവാര്‍ഷികത്തില്‍ മുന്‍ ഭാര്യ രോഹിണി