Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാതിയും മതവും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൗതം വാസുദേവ് മേനോൻ

ജാതിയും മതവും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൗതം വാസുദേവ് മേനോൻ

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (09:25 IST)
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഗൗതം വാസുദേവ് മേനോന്റെ ആദ്യത്തെ മലയാള ചിത്രമാണിത്. ഇപ്പോഴിതാ, തന്റെ പേരിനൊപ്പമുള്ള മേനോൻ ജാതി പേരായി ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയുകയാണ് ഗൗതം വാസുദേവ് മേനോന്‍. ഒരിക്കലും ജാതിയെയോ മതത്തിനെയോ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചിട്ടിലെന്നും തന്റെ പങ്കാളി ഒരു ക്രിസ്ത്യനാണെന്നും ഗൗതം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
‘എന്റെ പേരിന്റെ കൂടെയുള്ള മേനോന്‍ ഒരിക്കലും ജാതിപ്പേരായിട്ട് കണ്ടിട്ടേയില്ല. എന്റെ അച്ഛന്‍ എനിക്ക് നല്‍കിയ പേരാണ് അത്. അദ്ദേഹത്തിന്റെ പേരാണ് വാസുദേവ് എന്ന് പലരും കരുതിയിരിക്കുന്നത്. അച്ഛന്റെ പേര് പ്രഭാ കൃഷ്ണന്‍ എന്നായിരുന്നു. വാസുദേവ് മേനോന്‍ എന്നത് എന്റെ മുത്തശ്ശന്റെ പേരാണ്. ഗൗതം എന്ന പേരിന്റെ കൂടെ വാസുദേവ് മേനോന്‍ എന്ന് ചേര്‍ത്തത് അച്ഛനാണ്. എന്റെ സ്‌കൂള്‍, കോളേജ് റെക്കോഡുകളിലെല്ലാം കൊടുത്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ എന്ന് തന്നെയാണ്. 
 
ആദ്യത്തെ സിനിമ ചെയ്യുന്ന സമയത്ത് അതിന്റെ നിര്‍മാതാവ് പറഞ്ഞത് ഇത്രയും വലിയ പേര് സംവിധായകര്‍ക്ക് വേണ്ടെന്നാണ്. അങ്ങനെയാണ് ആദ്യകാലത്തെ സിനിമകളില്‍ ഗൗതം എന്ന് മാത്രം കൊടുത്തത്. പിന്നീട് എനിക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞത് വാരണം ആയിരം എന്ന സിനിമയുടെ സമയത്താണ്.

ആ സമയത്താണ് അച്ഛന്‍ എന്നെ വിട്ടു പോയത്. അദ്ദേഹത്തിനോടുള്ള ആദരവും കൂടി കാരണമാണ് ഗൗതം വാസുദേവ് മേനോന്‍ എന്ന പേര് എല്ലാ സിനിമയിലും കാണിച്ചത്. മേനോന്‍ എന്നത് ഒരിക്കലും ജാതിയെ ഉയര്‍ത്തിക്കാണിക്കാനല്ല. എന്റെ പങ്കാളി ഒരു ക്രിസ്ത്യനാണ്. ഒരിക്കലും ജാതിയെയോ മതത്തിനെയോ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൻ മരങ്ങൾക്കിടയിലെന്ന് ടൊവിനോ, മുട്ട പഫ്‌സിലെ മുട്ടയെന്ന് ബേസിൽ; കമന്റ് കമന്റ് സെക്ഷൻ നിറയെ ചിരിപ്പൂരം