നടി മഞ്ജു വാര്യരും മകൾ മീനാക്ഷിയും എന്നാണ് ഒന്നിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഇവർ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കെല്ലാം താഴെ 'എന്നാണ് അമ്മയും മകളും ഒന്നിക്കുന്നത്?' എന്ന ചോദ്യം സ്ഥിരമാണ്. അടുത്തിടെയാണ് യൂറോപ്യൻ സന്ദർശനത്തിലെ സന്തോഷ നിമിഷങ്ങൾ മഞ്ജു പങ്കുവച്ചത്. അന്യഭാഷകളിലും സജീവമായ മഞ്ജുവിന് അവിടെയും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ കമന്റുകൾ പങ്കിടുന്നവരിൽ അവരും ഉൾപ്പെടാറുണ്ട്.
എഴുത്തുകാരനും സംവിധായകനും - നൃത്തസംവിധായകൻ കൂടിയായ ബൽറാം സിംഗ് ആണ് മഞ്ജുവിനോട് കുടുംബത്തെക്കുറിച്ചും മഞ്ജുവിന്റെ സിനിമകളെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത്.
ഇതിന്റെ ഇടയിൽ ആണ് രസകരമായ വാക്കുകൾ ശ്രദ്ധേയം ആകുന്നത്. ശക്തയായ സ്ത്രീയെ കാണുന്നതിനേക്കാൾ പ്രചോദനം നൽകുന്ന മറ്റൊന്നില്ല. ശക്തയായ സ്ത്രീയായിരിക്കുക എന്ന് മഞ്ജുവിനോട് ആശംസിക്കുന്നതോടൊപ്പം ബൽറാം കുടുംബത്തെയും അന്വേഷിക്കുന്നു.
സുന്ദരിയായ മകളെ തിരക്കി എന്നും. മകനും മകളും സുഖമായി ഇരിക്കുന്നോ എന്നുമാണ് ചോദ്യം. പൊതുവെ കമന്റുകൾക്ക് മറുപടി നൽകാത്ത മഞ്ജു ഇതിനോട് പ്രതികരിക്കുന്നുണ്ട്. ഇതിന് ലവ് എമോജി ആണ് നടി നൽകിയിരിക്കുന്നത്. എന്നാൽ ഈ മകന്റെ കാര്യം ചോദിക്കുന്നത് ഏതാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. മഞ്ജുവിന്റെ വളർത്തുനായയെ കുറിച്ചായിരിക്കാം അദ്ദേഹം ചോദിച്ചതെന്നാണ് പലരും അനുമാനിക്കുന്നത്.