''എന്നാലും എന്തായിരിക്കും അയാളെന്നെ വേണ്ടെന്ന് വെയ്ക്കാൻ കാരണം?'' - പൊട്ടിയ പ്രണയത്തെ കുറിച്ച് ഗായത്രി
എന്റെ ലവ് പൊട്ടിയപ്പോൾ എട്ടു മാസം അമ്മയ്ക്ക് സമാധാനം കൊടുത്തില്ല: ബ്രേക്കപ്പ് ഓർമയിൽ ഗായത്രി
പ്രണയം ഇല്ലാത്ത സിനിമകൾ ഇപ്പോഴില്ല. ജീവിതത്തിലും അങ്ങനെ തന്നെയാണ്. പണ്ടൊക്കെയാണെങ്കിൽ പ്രണയം പൊട്ടിയാൽ 'മാനസ മൈനേ' പാടി നടക്കുമായിരുന്നു. നിരാശാകാമുകൻ എന്നൊരു പേരും. കാമുകിമാർ നിരാശരാകാത്തത് കൊണ്ടാണോ പൊതുവേ നിരാശകാമുകി എന്ന് പറയാറില്ല.
ഒരു പ്രണയം പൊട്ടിയാൽ അയാളെ മറക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നടി ഗായത്രി സുരേഷ് പറയുന്നു. അനുഭവത്തിലൂടെയാണ് താരം ഇതു പറയുന്നതും. ബ്രേക്കപ്പായശേഷം എട്ടു മാസത്തോളം ഇതിനെപ്പറ്റി തന്നെയാണ് ഞാന്‍ അമ്മയോട് ചോദിച്ചുകൊണ്ടിരുന്നത്. എന്താ അമ്മേ കാരണം. എന്തു കൊണ്ടാവും എന്നോട് ഇങ്ങിനെ ചെയ്തതെന്ന്.
കൂട്ടുകാർക്കും സമാധാനം കൊടുത്തിട്ടില്ലെന്ന് താരം പറയുന്നു. സഹികെട്ട് അവർ തിരിച്ചു ചോദിച്ചു. ' നിനക്കെതാ പ്രാന്താണോ? അയാളുടെ പിന്നാലേ പോവണോ. എന്നൊക്കെ. അതൊക്കെ കേട്ട് ഞാന്‍ മാറി. പിന്നെ യോഗ ചെയ്യാന്‍ തുടങ്ങി. അങ്ങനെ അയാളെ മറന്നു. താരം പറയുന്നു.
ബ്രേക്കപ്പ് ആയാല്‍ അയാളെ ഫെയ്‌സ്ബുക്കിലോ വാട്‌സാപ്പിലോ ബ്ലോക്ക് ചെയ്ത് മറക്കാന്‍ ശ്രമിക്കരുത്. നമ്മള്‍ പതുക്കെ സഹിച്ച്‌സഹിച്ച് തന്നെ മടുക്കണം. എന്നാലെ അയാളെ മറക്കാൻ പറ്റുകയുള്ളുവെന്ന് ഗായത്രി വ്യക്തമാക്കുന്നു. മാര്‍ച്ച് ലക്കം ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗായത്രി പ്രണയം ബേക്ക്രപ്പായവര്‍ക്കുള്ള ഉപദേശം നല്‍കുന്നത്.