Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

സിനിമയില്‍ വേഷം തരാം, പക്ഷേ കാണേണ്ട രീതിയില്‍ കാണണം: നടനില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ഗായത്രി വര്‍ഷ

Gayatri Varsha

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 ഓഗസ്റ്റ് 2024 (15:12 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാര്‍ തങ്ങള്‍ക്കും ദുരനുഭവം ഉണ്ടായെന്ന് തുറന്നു പറയുന്നുണ്ട്. എന്നാല്‍ ആരാണ് അക്രമം കാട്ടിയതെന്ന് തുറന്ന് പറയുന്നുമില്ല. ഇപ്പോള്‍ ഗായത്രി വര്‍ഷയും തനിക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായെന്ന് പറഞ്ഞു. സിനിമയില്‍ വേഷം തരാം, പക്ഷേ കാണേണ്ട രീതിയില്‍ കാണണമെന്ന് ഒരു നടന്‍ ആവശ്യപ്പെട്ടെന്നാണ് നടി പറഞ്ഞത്. ഞാന്‍ മുമ്പ് ഒരു ഇലക്ഷന്‍ പ്രചരണത്തില്‍ പ്രസംഗിക്കുന്നത് കണ്ടിട്ട് സിനിമയില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന ഒരു നടന്‍ തന്നെ വിളിച്ചു. താന്‍ ഇങ്ങനെയൊക്കെ സംസാരിക്കുമോ, താന്‍ പുസ്തകം വായിക്കുമോ എന്നൊക്കെ ചോദിച്ചെന്നും ഇങ്ങനെയൊന്നും നിന്നാല്‍ പോരെന്നും നല്ല വേഷങ്ങള്‍ സ്‌ക്രീനില്‍ തെളിഞ്ഞു വരണമെന്നും ആ നടന്‍ പറഞ്ഞു.
 
അടുത്ത സിനിമയില്‍ തനിക്ക് ഒരു വേഷം തരുന്നതിനായി സംവിധായകനോട് തന്റെ കാര്യം പറയുന്നുണ്ടെന്നും ആ നടന്‍ പറഞ്ഞു. ഒടുവില്‍ അദ്ദേഹം ഒരു കാര്യം കൂടെ പറഞ്ഞു. പക്ഷേ ഒരു കാര്യമുണ്ട,് കാണേണ്ട രീതിയില്‍ കാണണം എന്നായിരുന്നു. ഇതിന് താന്‍ തക്കതായ മറുപടി നല്‍കിയെന്നും താരം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇക്കയുടെ ഫാന്‍സുകാര്‍ ഈ ഗ്യാപ്പ് നോക്കി ഗോളടിക്കാന്‍ ശ്രമിക്കുന്നുണ്ട്'; കൈകഴുകിപ്പോകാന്‍ ഒരു മെഗാ താരത്തിനും കഴിയില്ലെന്ന് ബഷീര്‍ വള്ളിക്കുന്ന്