Webdunia - Bharat's app for daily news and videos

Install App

Get - Set Baby Box Office Collection: മാർക്കോ എഫക്ട് ഉണ്ണി മുകുന്ദനെ രക്ഷപ്പെടുത്തിയില്ല, രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരു കോടി പോലും നേടാനാകാതെ 'ഗെറ്റ് സെറ്റ് ബേബി'

നിഹാരിക കെ.എസ്
ഞായര്‍, 23 ഫെബ്രുവരി 2025 (10:52 IST)
Get - Set Baby Box Office Collection: ബോക്‌സ്ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിയാതെ ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് - സെറ്റ് ബേബി. റിലീസ് ആയി രണ്ട് ദിവസം കഴിഞ്ഞിട്ടും ചിത്രത്തിന് ഒരു കോടി രൂപ കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടാം ദിനം വെറും 45 ലക്ഷമാണ് ചിത്രം നേടിയത്. സാക്‌നിൽക് വെബ് സൈറ്റ് റിപ്പോർട്ട് പ്രകാരം ഗെറ്റ് - സെറ്റ് ബേബിയുടെ ആദ്യദിന കളക്ഷൻ വെറും 29 ലക്ഷം മാത്രമാണ്. വേൾഡ് വൈഡ് കളക്ഷൻ വെറും 83 ലക്ഷമാണ്.  
 
വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രേക്ഷകരിൽ നിന്ന് ലഭിച്ച തണുപ്പൻ പ്രതികരണങ്ങൾ ബോക്‌സ്ഓഫീസിലും തിരിച്ചടിയായി. വലിയ വിജയമായ 'മാർക്കോ'യ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമായിട്ട് കൂടി ആദ്യദിനം വേണ്ടത്ര ഇംപാക്ട് ഉണ്ടാക്കാൻ ഗെറ്റ് - സെറ്റ് ബേബിക്കു സാധിച്ചില്ല. മാത്രമല്ല ചില സ്‌ക്രീനുകളിൽ ആവശ്യത്തിനു പ്രേക്ഷകർ ഇല്ലാത്തതിനാൽ ഇന്നലെ ഷോ റദ്ദാക്കുകയും ചെയ്തതായി വിവരമുണ്ട്.
 
ഒരു കോമഡി ഡ്രാമയായാണ് വിനയ് ഗോവിന്ദ് 'ഗെറ്റ് സെറ്റ് ബേബി' ഒരുക്കിയിരിക്കുന്നത്. എന്നാൽ പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കാനോ തിയറ്ററിൽ പിടിച്ചിരുത്താനോ ചിത്രത്തിനു സാധിച്ചിട്ടില്ലെന്ന് ആദ്യ ഷോയ്ക്കു ശേഷം നിരവധി പേർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു ഫീൽ ഗുഡ് മൂവിയിൽ എന്താണോ പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് നൽകുന്നതിൽ ഉണ്ണി മുകുന്ദൻ ചിത്രം പരാജയപ്പെട്ടെന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
 
'പുതിയ വീഞ്ഞ്, പഴയ കുപ്പിയിൽ' എന്നാണ് ഗെറ്റ് സെറ്റ് ബേബിയുടെ റിവ്യുവിൽ ഇന്ത്യൻ എക്സ്പ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തിരക്കഥ മോശമായെന്നും മടുപ്പിക്കുന്നതാണെന്നും ലെൻസ്മാൻ റിവ്യുവിൽ പറയുന്നു. സമാന രീതിയിലുള്ള അഭിപ്രായങ്ങളാണ് ചിത്രത്തിനു സമൂഹമാധ്യമങ്ങളിലും ലഭിക്കുന്നത്. നിഖില വിമലാണ് ചിത്രത്തിൽ നായിക. ചെമ്പൻ വിനോദ് ജോസ്, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹൻ, ഭഗത് മാനുവൽ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ

കാഞ്ഞങ്ങാട് വസ്ത്രവ്യാപാരശാലയിൽ വൻ തീപിടിത്തം; കട പൂർണമായും കത്തിനശിച്ചു

തുച്ഛമായ ശമ്പളം, എല്ലാ സേവനങ്ങളും നിർത്തി; സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും പൂർണ നിസ്സഹകരണത്തിലേക്ക്

സംസ്ഥാനത്ത് 18 ദിവസത്തിനുള്ളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്; 16644 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു

അടുത്ത ലേഖനം
Show comments