Webdunia - Bharat's app for daily news and videos

Install App

ആടുജീവിതം സാമ്പത്തികമായി ലാഭമുണ്ടാക്കിയില്ല: തുറന്നു പറഞ്ഞ് സംവിധായകൻ ബ്ലെസി

നിഹാരിക കെ.എസ്
ശനി, 22 ഫെബ്രുവരി 2025 (11:12 IST)
പ്രഖ്യാപനം മുതൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രമായിരുന്നു ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകനായത്. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ ആടുജീവിതം വൻ ബജറ്റിലാണ് ഒരുങ്ങിയത്. 6 വർഷത്തോളം സിനിമയുടെ ചിത്രീകരണം നീണ്ടു. 10 വർഷമാണ് ബ്ലെസി ആടുജീവിതത്തിനായി മാറ്റിവെച്ചത്.
 
തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയോളമാണ് സ്വന്തമാക്കിയത്. എന്നാൽ സിനിമ സാമ്പത്തികമായി ലാഭമുണ്ടാക്കിയില്ലെന്ന് പറയുകയാണ് സംവിധായകനായ ബ്ലെസി. ജിഞ്ചർ മീഡിയ എന്റർടൈന്മെന്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
‘ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാൻ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവർ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കളക്ഷൻ ബോക്‌സ് ഓഫീസിൽ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാൻ. ഇപ്പോൾ കിട്ടിയ കളക്ഷൻ നോക്കുമ്പോൾ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലർക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ', ബ്ലെസി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹം'; രാഹുലിനോടു തരൂര്‍, 'പണി' സതീശനോ?

Pope Francis: ഫ്രാന്‍സിസ് പാപ്പയ്ക്ക് ഡബിള്‍ ന്യുമോണിയ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

അടുത്ത ലേഖനം
Show comments