മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു?
ശങ്കര്‍ രാമകൃഷ്ണന്റേതായിരിക്കും തിരക്കഥയെന്നാണ് റിപ്പോര്‍ട്ട്
ആടുജീവിതത്തിനു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് റിപ്പോര്‍ട്ട്. 2011 ല്‍ റിലീസ് ചെയ്ത പ്രണയം ആണ് ബ്ലെസിയും ലാലും ഒന്നിച്ച അവസാന ചിത്രം. 13 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
ശങ്കര്‍ രാമകൃഷ്ണന്റേതായിരിക്കും തിരക്കഥയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഇമോഷണല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നെഗറ്റീവ് വേഷത്തിലെത്തുമെന്നും സൂചനകളുണ്ട്.
തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ലെസിയും മോഹന്‍ലാലും ഒന്നിച്ച സിനിമകള്‍. മൂന്ന് ചിത്രങ്ങളിലും ലാലിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്മാത്രയിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍ലാല്‍ കരസ്ഥമാക്കിയിരുന്നു.