Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആടുജീവിതം ഓസ്‌കറിലേക്ക് ; പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, പ്രതീക്ഷിക്കാമോ?

പ്രാഥമിക റൗണ്ടിൽ കരകയറുമോ ആടുജീവിതം? മലയാളത്തിന്റെ ഓസ്കർ പ്രതീക്ഷകൾ എന്താകും?

Prithviraj (Aadujeevitham)

നിഹാരിക കെ.എസ്

, ചൊവ്വ, 7 ജനുവരി 2025 (13:01 IST)
ഓസ്‌കറില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കുള്ള വകയുമായി ‘ആടുജീവിതം’. 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ് ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ സാധാരണയായി പരിഗണിക്കാറുള്ളത്. എന്നാല്‍ മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 
 
എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12-ാം തിയതി വരെയാണ് വോട്ടിങ്. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകാനായില്ല. ആടുജീവിതത്തിനെങ്കിലും മലയാളം കാത്തിരിക്കുന്ന ഓസ്കർ പുരസ്കാരം നേടാൻ കഴിഞ്ഞെങ്കിൽ എന്ന പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ് സിനിമാ പ്രേമികൾ.
 
അതേസമയം, ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക. എന്നാല്‍ 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ പുറത്തായിരുന്നു.
 
ഓസ്‌കര്‍ ചുരുക്കപട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപത ലേഡീസ്’ പുറത്തായിരുന്നു. എന്നാല്‍ ഗുനീത് മോങ്ക നിര്‍മ്മിച്ച ‘അനുജ’ എന്ന ചിത്രം ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുനീത് മോങ്കയുടെ നിര്‍മ്മാണത്തില്‍ ഇത് ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമാണിത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻതാരയ്‌ക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണം; നഷ്ട പരിഹാരം ചോദിച്ചിട്ടില്ലെന്ന് ശിവാജി പ്രൊഡക്ഷന്‍സ്