Webdunia - Bharat's app for daily news and videos

Install App

'ഗോട്ടി'ല്‍ ഒരു സര്‍പ്രൈസ് വില്ലനുണ്ടെന്ന് വെങ്കട് പ്രഭു; അത് മോഹന്‍ലാല്‍ ആണോയെന്ന് ആരാധകര്‍ !

സൂപ്പര്‍താരം മോഹന്‍ലാലും ഗോട്ടില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

രേണുക വേണു
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (10:34 IST)
Mohanlal and Vijay

വിജയ് ചിത്രം 'ഗോട്ട്' (GOAT) സെപ്റ്റംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനു മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ പ്രീ സെയില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുകയാണ്. റിലീസിനു തൊട്ടുമുന്‍പ് സംവിധായകന്‍ വെങ്കട് പ്രഭു നടത്തിയ വെളിപ്പെടുത്തല്‍ സിനിമയുടെ ഹൈപ്പ് ഇരട്ടിയാക്കിയിരിക്കുകയാണ്. ഗോട്ടില്‍ ഇളയദളപതി വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ വില്ലനായി ഒരു സര്‍പ്രൈസ് എന്‍ട്രി ഉണ്ടാകുമെന്നാണ് വെങ്കട് പ്രഭു പറഞ്ഞത്. 
 
സൂപ്പര്‍താരം മോഹന്‍ലാലും ഗോട്ടില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വെങ്കട് പ്രഭുവിനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ആണോ വെങ്കട് പ്രഭു ഉദ്ദേശിച്ച സര്‍പ്രൈസ് വില്ലന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ അല്ല പ്രധാന വില്ലനെന്നും മറ്റൊരു പ്രമുഖ താരം വില്ലന്‍ വേഷത്തിലെത്തുമെന്നും അതാണ് ഈ സിനിമയിലെ വലിയ സര്‍പ്രൈസ് എന്നും വെങ്കട് പ്രഭു ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
അതേസമയം ഗോട്ട് ട്രെയ്‌ലര്‍ ഡീകോഡ് ചെയ്ത വിജയ് ആരാധകര്‍ ആരായിരിക്കും വില്ലന്‍ എന്ന് കണ്ടെത്തിയിരിക്കുകയാണ്. ഒന്നിലേറെ വേഷങ്ങള്‍ ആണ് വിജയ് ഗോട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു വിജയ് തന്നെയായിരിക്കും സിനിമയിലെ വില്ലനെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments