Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, പുത്തന്‍ സിനിമയുമായി 'ആര്‍ഡിഎക്‌സ്' സംവിധായകന്‍ !

ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, പുത്തന്‍ സിനിമയുമായി 'ആര്‍ഡിഎക്‌സ്' സംവിധായകന്‍ !

കെ ആര്‍ അനൂപ്

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (08:19 IST)
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.'ആര്‍ഡിഎക്‌സ്'ഒരുക്കിയ സംവിധായകന്‍ നഹാസ് ഹിദായത്ത് പുത്തന്‍ സിനിമയുടെ പണിപ്പുരയിലാണ്. ദുല്‍ഖറിന് വേണ്ടിയുള്ള സിനിമയുടെ ലൊക്കേഷന്‍ ഹണ്ടിലാണ് അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നഹാസ് സോഷ്യല്‍ മീഡിയ പേജിലൂടെ ലൊക്കേഷന്‍ ഹണ്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും എന്നും കേള്‍ക്കുന്നു.
 
 മലയാള സിനിമ പ്രേമികള്‍ ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. 2023 ല്‍ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ മലയാള സിനിമ. ബോക്‌സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടു.
 'കല്‍ക്കി 2898' എഡിയില്‍ ദുല്‍ഖര്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ