Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടു കുട്ടികളുടെ അമ്മയായി വേഷമിട്ട നിവേദ തോമസിന് എത്ര പ്രായമുണ്ട് ?

Nivetha Thomas

കെ ആര്‍ അനൂപ്

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (21:37 IST)
Nivetha Thomas
ബാലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നിവേദ തോമസ് ഇന്ന് തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ്. രജനീകാന്ത്, വിജയ് എന്നീ നടന്മാരുടെ മകളായും സഹോദരിയായും ഒക്കെ നടി വേഷമിട്ടിട്ടുണ്ട്.
നവംബര്‍ 2 1995ല്‍ ജനിച്ച താരത്തിന് 28 വയസ്സാണ് പ്രായം.
 
'35 ചിന്നകഥ കാടു' എന്ന തെലുങ്ക് സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഒക്കെ നിറയുന്നത്. 
 
'35 ചിന്നകഥ കാടു' സിനിമയ്ക്കു വേണ്ടിയുള്ള മാറ്റമായിരുന്നു ഇത്. ചിത്രത്തില്‍ അമ്മ വേഷത്തിലാണ് നിവേദ എത്തുന്നത്. സരസ്വതി എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും അതിനോട് താന്‍ നീതി പുലര്‍ത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാവ്... പ്രീ വെഡിങ് ഫോട്ടോഷൂട്ടുമായി നടി ശ്രീവിദ്യ മുല്ലച്ചേരി