Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹം കഴിഞ്ഞോ? ഗോപി സുന്ദറിന് പറയാനുള്ളത് ഇതാണ്

Amritha Suresh
, ബുധന്‍, 1 ജൂണ്‍ 2022 (12:51 IST)
ഗായിക അമൃത സുരേഷും താനും വിവാഹിതരായെന്ന് വെളിപ്പെടുത്തി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറല്‍ ആയിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇരുവരും അറിയിച്ചെങ്കിലും വിവാഹം കഴിഞ്ഞ കാര്യം പരസ്യമാക്കിയിരുന്നില്ല. ഇപ്പോള്‍ ഇതാ ഗോപി സുന്ദര്‍ ഇതേ കുറിച്ച് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനിടെയാണ് താനും അമൃതയും വിവാഹിതരായ കാര്യം ഗോപി സുന്ദര്‍ വെളിപ്പെടുത്തിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും പൂമാല അണിഞ്ഞു നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. ഇത് പഴനിയില്‍ പോയപ്പോള്‍ എടുത്തതാണെന്നാണ് വിവരം. 
 
വിവാഹം കഴിഞ്ഞതായി ഗോപി സുന്ദര്‍ വെളിപ്പെടുത്തിയെന്ന് ക്യാം ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഒരു മാസം ഇനി കൊച്ചിയിലുണ്ടാകും. അതുകഴിഞ്ഞ് ഹൈദരബാദിലേക്ക് പോകുമെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 
 
ഗോപി സുന്ദറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. വളരെ ഹൃദയസ്പര്‍ശിയായ ആശംസയാണ് അമൃത അന്നേ ദിവസം നേര്‍ന്നത്. 'എന്റേത്' എന്ന ക്യാപ്ഷനോടെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം അമൃത പങ്കുവെച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർജിത്തിനും ആത്തിഫ് അസ്‌ലത്തിനും തുണയായത് കെകെ കൊണ്ടുവന്ന മാറ്റം, ബോളിവുഡിൽ തിളങ്ങിയ കെകെ മലയാളത്തിൽ പാടിയത് ഒരേയൊരു ഗാനം മാത്രം!