ഉടുത്തിരിക്കുന്ന മുണ്ടാണേ സത്യം, ബിലാൽ പൊളിച്ചടുക്കി കയ്യിൽ തരുമെന്ന് ഗോപി സുന്ദർ

വെയ്റ്റിങ് ഫോര്‍ ബിലാൽ പറഞ്ഞപ്പോള്‍ ബിലാല്‍ പൊളിച്ചടുക്കി കൈയ്യില്‍ത്തരുമെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.

ഞായര്‍, 5 മെയ് 2019 (16:12 IST)
ഉയരെയും മധുരരാജയും ഗംഭീരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഗോപി സുന്ദർ. ഒമര്‍ ലുലുവിനും റോഷ്‌നി ദിനകറുമൊപ്പം ഫേസ്ബുക്ക് ലൈവിൽ പുതിയ സിനിമയുടെ പങ്കുവയ്ക്കാൻ എത്തിയപ്പോഴാണ് ഗോപി സുന്ദർ ബിലാലിനെ കുറിച്ച് വാചാലനായത്. ബിലാലിനെക്കുറിച്ചുള്ള ചോദ്യവുമായി ആരാധകർ എത്തിയപ്പോഴായിരുന്നു ഗോപി സുന്ദറിന്റെ മറുപടി..

വെയ്റ്റിങ് ഫോര്‍ ബിലാൽ പറഞ്ഞപ്പോള്‍ ബിലാല്‍ പൊളിച്ചടുക്കി കൈയ്യില്‍ത്തരുമെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. കേരളീയനായി മുണ്ടുടുത്ത് എത്തിയിരിക്കുയാണ് താനെന്നും മുണ്ടാണെ സത്യമെന്നുമായിരുന്നു ഗോപിയുടെ മറുപടി.
 
പവര്‍ സ്റ്റാര്‍ എപ്പോഴാണെന്നും ആരാധകര്‍ ചോദിച്ചിരുന്നു. മേയില്‍ തന്റെ പുതിയ സിനിമ തുടങ്ങുമെന്നും അത് കഴിഞ്ഞാല്‍ പവര്‍ സ്റ്റാറാണെന്നും ഒമര്‍ലുലു പറയുന്നു. ഇതിനിടയിലാണ് ഓഡിയോ റൈറ്റ്‌സിനെക്കുറിച്ച്‌ ചോദിച്ച്‌ ജോബി ജോര്‍ജ് എത്തിയത്. ഗോപി സുന്ദറിന്റെ ലുക്ക് ഇഷ്ടമായെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ദയവ് ചെയ്ത ചങ്ക്‌സ്, അഡാര്‍ ലവ് പോലെയുള്ള സിനിമകള്‍ ചെയ്യല്ലേയെന്നൊരാള്‍ പറഞ്ഞപ്പോള്‍ അത്തരത്തിലുള്ള സിനിമയും വേണമല്ലോയെന്നും അത് കാണാന്‍ ആളുണ്ടെന്നുമായിരുന്നു ഒമര്‍ ലുലു പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭർത്താവിനെ കാണാൻ ബോർ, എന്തിനാണ് കെട്ടിയത്; കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി ഐമ