ചുമ്മാതല്ല ഗ്രേറ്റ് ഫാദറിന് ഇത്ര വരവേൽപ്പ്! ഇത് അതിശയം തന്നെ!
ഇതാദ്യം! ആ റെക്കോർഡ് മമ്മൂട്ടിയ്ക്ക് സ്വന്തം!
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദർ ഒരു ഒന്നൊന്നര സംഭവമാണെന്ന് നേരത്തേ വ്യക്തമായതാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ ടീസർ ഫേസ്ബുക്കിൽ ഇപ്പോൾ തന്നെ ഒരു കോടി ആളുകൽ കണ്ടുകഴിഞ്ഞു. മലയാളത്തില്‍ അടുത്ത കാലത്തായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഒരു ടീസറാണ് ദി ഗ്രേറ്റ് ഫാദറിന്റേത്.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ആളുകള്‍ ഒരു ടീസര്‍ കാണുന്നത്. കേന്ദ്ര കഥാപാത്രമായ ഡേവിഡിനെ മമ്മൂട്ടിയും നായികയെ സ്‌നേഹയും അവതരിപ്പിക്കുന്നു. നിര്‍മ്മാതാക്കളിലൊരാളായ ആര്യയും നല്ലൊരു കഥാപാത്രം ചെയ്യുന്നുണ്ട്. മാര്‍ച്ച് മുപ്പതോടു കൂടി ചിത്രം തിയേറ്ററിലെത്തും.
ഡേവിഡ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ സിനിമയില്‍ എത്തുന്നത്. ഭാസ്കര്‍ ദി റാസ്കലിന് ശേഷം മമ്മൂട്ടി അച്ഛന്‍ വേഷത്തില്‍ വീണ്ടും വരുന്നു എന്ന പ്രത്യേകതയുണ്ട്. ഭാസ്കര്‍ ദി റാസ്കല്‍ 20 കോടിയോളം കളക്ഷന്‍ നേടിയ സിനിമയാണ്. എന്തായാലും മോഹൻലാലിന്റെ പുലിമുരുകനോളം വരുമോ അതോ അതുക്കും മേലെയാണോ ഗ്രേറ്റ് ഫാദറെന്ന് കണ്ടറിയാം.