Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖുശ്ബു വന്നില്ലായിരുന്നുവെങ്കിൽ ആ നടിയെ ഞാൻ പ്രണയിച്ചേനെ: സുന്ദർ സി

സൗന്ദര്യയുടെ സൗന്ദര്യത്തിൽ മയങ്ങി വീണ സുന്ദർ സി

ഖുശ്ബു വന്നില്ലായിരുന്നുവെങ്കിൽ ആ നടിയെ ഞാൻ പ്രണയിച്ചേനെ: സുന്ദർ സി

നിഹാരിക കെ.എസ്

, വെള്ളി, 3 ജനുവരി 2025 (09:21 IST)
തമിഴ് സിനിമയുടെ വിവിധ മേഖലകളിൽ സജീവമാണ് സംവിധായകൻ സുന്ദർ സി. പല ഴോണറിലുള്ള സിനിമകൾ സുന്ദർ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഹൊറർ സിനിമകൾക്കാണ് ആരാധകർ ഏറെയും. രജിനികാന്ത്, കമൽഹാസൻ അടക്കമുള്ള സൂപ്പർതാരങ്ങളെ വരെ നായകനാക്കി നിരവധി സിനിമകൾ ഒരുക്കിയിട്ടുണ്ട് സുന്ദർ. നടി ഖുശ്ബുവാണ് സുന്ദറിന്റെ ജീവിത പങ്കാളി. 1995ൽ മുറൈ മാമൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് 2000ൽ ഇരുവരും വിവാഹിതരായി.
 
തെന്നിന്ത്യയിലെ ഒരു നടിയോട് തനിക്കുണ്ടായിരുന്ന ആരാധനയെ കുറിച്ച് സുന്ദർ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഖുശ്ബു തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ആ നായിക നടിയോട് താൻ പ്രണയാഭ്യർത്ഥന നടത്തിയേനെ എന്നാണ് സുന്ദർ പറഞ്ഞത്. അന്തരിച്ച നടി സൗന്ദര്യ ആയിരുന്നു ആ നടി. സൗന്ദര്യയുടെ സ്വഭാവവും കഴിവും സൗന്ദര്യവുമാണ് തന്നെ ആകർഷിച്ചതെന്നും സുന്ദർ പറഞ്ഞിരുന്നു. 
 
'ഖുശ്ബു എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ‍ഞാൻ നടി സൗന്ദര്യയോട് പ്രണയാഭ്യർത്ഥന നടത്തുമായിരുന്നു. സൗന്ദര്യയുടെ സ്വഭാവവും കഴിവും സൗന്ദര്യവുമാണ് എന്നെ ആകർഷിച്ചത്. ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക സൗന്ദര്യയാണ്. വളരെ നല്ല സ്വഭാവക്കാരിയാണ്. ഇത്രയും നല്ല ഒരു പെൺകുട്ടിയെ കണ്ടുമുട്ടുക എന്നത് വളരെ വിരളമാണ്', സുന്ദർ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളാകെ മാറി, മലയാളികളുടെ ദീപിക പദുക്കോൺ; വൈറലായി മീനാക്ഷിയുടെ ചിത്രങ്ങൾ