Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗായകൻ അർമാൻ മാലിക് വിവാഹിതനായി

ഗായകൻ അർമാൻ മാലിക് വിവാഹിതനായി

നിഹാരിക കെ.എസ്

, വെള്ളി, 3 ജനുവരി 2025 (08:40 IST)
ബോളിവുഡ് ഗായകൻ അർമാൻ മാലിക് വിവാഹിതനായി. ആഷ്‌ന ഷ്രോഫിനെയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ ചടങ്ങിൽ പങ്കെടുത്തത്. തന്റെ വിവാഹത്തെ കുറിച്ച് ഇതുവരെ അർമാൻ സൂചനകൾ നൽകിയിരുന്നില്ല. അതിനാൽ ആരാധകർക്കും സുഹൃത്തുക്കൾക്കും വിവാഹവാർത്ത അത്ഭുതമായി.
 
വിവാഹത്തിന്റെ ചിത്രങ്ങൾ അർമാനും ആഷ്നയും പങ്കുവച്ചിട്ടുണ്ട്. നീയാണെന്റെ വീട് എന്ന ക്യാപ്ഷനോടെയാണ് അർമാൻ ചിത്രങ്ങൾ പങ്കുവച്ചത്. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റിൽ അർമാന്റെയും ആഷ്നയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
 
ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും ഷെയർ ചെയ്യാറുണ്ട്. വജാ തും ഹോ, ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച അർമാൻ മാലിക് എഡ് ഷീറനോടൊപ്പം കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. ഫാഷൻ, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന. 2023ൽ കോസ്മോപോളിറ്റൻ ലക്ഷ്വറി ഫാഷൻ ഇൻഫ്ളുവൻസറായി ആഷ്ന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Identity Movie Review: മികച്ച മേക്കിങ് ക്വാളിറ്റിയിലും പ്രേക്ഷകരെ മടുപ്പിക്കുന്ന തിരക്കഥ; ശരാശരിയില്‍ ഒതുങ്ങിയ 'ഐഡന്റിറ്റി'