Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാരൂഖ് ഖാനെ പ്രണയിച്ച പ്രിയങ്ക ചോപ്ര! പ്രിയങ്കയുടെ 'ബോളിവുഡ്' കരിയർ തന്നെ ഇല്ലാതാക്കി ഗൗരി ഖാൻ?

Happy Birthday Shah Rukh Khan

നിഹാരിക കെ എസ്

, ശനി, 2 നവം‌ബര്‍ 2024 (11:35 IST)
കിം​ഗ് ഖാൻ ഷാരൂഖ് ഖാന്റെ 59ാം പിറന്നാൾ ആണിന്ന്. നടന്റെ വിവാഹജീവിതവും അഭിനയ ജീവിതവും ചർച്ചയാക്കി സോഷ്യൽ മീഡിയ. 1991 ലായിരുന്നു ഗൗരി-ഷാരൂഖ് വിവാഹം. പ്രണയ വിവാഹത്തിലെ മനോഹാരിത ഇവർ വർഷങ്ങളോളം കൊണ്ടുപോയി. ഒരിക്കൽ മാത്രമാണ് ഈ ബന്ധത്തിൽ വിള്ളൽ ഉണ്ടായത്. നടി പ്രിയങ്ക ചോപ്ര ആയിരുന്നു അതിന് കാരണം. ഡോൺ 2 എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇവർ കടുത്ത പ്രണയത്തിലായിരുന്നു എന്നാണ് വിവരം. 
 
ഇതറിഞ്ഞ ​ഗൗരി ഖാൻ വിവാഹ ബന്ധം ഉപേക്ഷിക്കാൻ തയ്യാറായെന്നും ​ഗോസിപ്പുകൾ വന്നു. ​ഗോസിപ്പുകൾ ദാമ്പത്യബന്ധത്തെ ബാധിച്ചതോടെ ഇനിയൊരിക്കലും പ്രിയങ്കയുമൊത്ത് സിനിമകൾ ചെയ്യില്ലെന്ന് ഷാരൂഖ് ഗൗരിക്ക് വാക്ക് നൽകി. പ്രിയങ്കയുമായി പ്രണയത്തിലല്ലെന്ന് പലതവണ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു. അന്ന് മീഡിയകളോട് ഇതേക്കുറിച്ച് സംസാരിക്കാൻ ഷാരൂഖും പ്രിയങ്കയും തയ്യാറായിരുന്നു. എന്നാൽ 2013 ന് ശേഷം ഇരുവരും അഭിമുഖങ്ങളിൽ പരസ്പരം പേര് പരാമർശിച്ചിട്ടില്ല. 
 
ഷാരൂഖുമായി ബന്ധപ്പെട്ട ഇവന്റുകൾക്ക് പ്രിയങ്കയോ പ്രിയങ്കയുടെ പാർട്ടികൾക്കോ സിനിമാ സ്ക്രീനിം​ഗിനോ ഷാരൂഖും എത്താറില്ല. ഡോൺ 2 വിന് ശേഷം ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇപ്പോൾ ഇവർ തമ്മിൽ ഒരു ബന്ധം പോലുമില്ല. ഇതോടെ, ഇവരുടെ 'പ്രണയ ഗോസിപ്പുകൾ' സത്യമാണെന്ന് ചിലർ വാദിച്ചു. 2013 ൽ ഷാരൂഖിന് ഇളയ മകൻ അബ്രാം ജനിച്ചു. ഇതേ കാലഘ‌ട്ടത്തിലാണ് പ്രിയങ്കയ്ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതും നടി ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നതും. തന്റെ അവസരങ്ങൾ ചിലർ ഇല്ലാതാക്കിയെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിട്ടുണ്ട്. ​ഗൗരി ഖാനും സുഹൃത്തായ കരൺ ജോഹറും ചേർന്ന് നടത്തിയ ഇടപെടലുകളാണ് പ്രിയങ്കയുടെ ബോളിവുഡ് കരിയർ തന്നെ ഇല്ലാതാക്കിയതെന്ന് ബോളിവുഡിൽ അടക്കം പറച്ചിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മഹത്യയ്ക്ക് ശ്രമിച്ച നടി മഞ്ജു പിള്ള! രക്ഷപ്പെടുത്തിയത് അമ്മയെന്ന് വെളിപ്പെടുത്തൽ