നടൻ ടൊവിനോ തോമസിന് ഇന്ന് പിറന്നാൾ. ആശംസകൾ നേർന്ന് എമ്പുരാൻ ടീം. ബർത്ത്ഡേ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. 'ഹാപ്പി ബർത്ത് ഡേ ജതിൻ, അധികാരം... ഒരു മിഥ്യയാണ്' എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. എമ്പുരാനിൽ ടൊവിനോയ്ക്ക് പ്രാധാന്യമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാലിൻ്റെ എമ്പുരാൻ സിനിമയുടെ ടീസർ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതോടെ ടീസർ അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
2019 ആണ് എമ്പുരാൻ പ്രഖ്യാപിച്ചത്. 2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.യുകെ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.