Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്ന് നിന്ന് നഗ്നതാ പ്രദർശനം; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്ന് നിന്ന് നഗ്നതാ പ്രദർശനം; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം

നിഹാരിക കെ.എസ്

, തിങ്കള്‍, 20 ജനുവരി 2025 (20:05 IST)
കൊച്ചി: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ വിവാദത്തിൽ. ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 
 
ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, നടനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പിന്നാലെ, തന്റെ തന്നെ നഗ്നത പ്രദർശിപ്പിക്കുന്ന ഫോട്ടോസ് വിനായകൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആസിഫ് അലിക്കൊപ്പം അപർണ വീണ്ടും; സംവിധാനം ജീത്തു ജോസഫ്