Select Your Language

Notifications

webdunia
webdunia
webdunia
webdunia

36 വര്‍ഷമായി ഈ കൂട്ട്,വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഭാര്യക്കൊപ്പം ലാലു അലക്‌സ്

36 വര്‍ഷമായി ഈ കൂട്ട്,വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഭാര്യക്കൊപ്പം ലാലു അലക്‌സ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 14 ഫെബ്രുവരി 2022 (09:09 IST)
ഇക്കഴിഞ്ഞ ജനവരി 11നായിരുന്നു തന്റെ മുപ്പത്തിയാറാം വിവാഹവാര്‍ഷികം നടന്‍ ലാലു അലക്‌സ് ആഘോഷിച്ചത്. ഭാര്യ ബെറ്റിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചായിരുന്നു ആരാധകരോട് തങ്ങളുടെ സന്തോഷം താരം അറിയിച്ചത്.  
ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ഭാര്യക്കൊപ്പം സമയം ചെലവഴിക്കാനായ സന്തോഷത്തിലാണ് അദ്ദേഹം.1986-ലായിരുന്നു ഇവരുടെയും വിവാഹം. ബെന്‍, സെന്‍, സിയ എന്നീ മൂന്ന് മക്കളുടെ അച്ഛനാണ് ലാലു അലക്‌സ്.
നാല് പതിറ്റാണ്ടോളമായി മലയാളസിനിമയില്‍ സജീവമാണ് ലാലു അലക്‌സ്.1978-ല്‍ പുറത്തിറങ്ങിയ ഈ ഗാനം മറക്കുമൊ എന്ന പ്രേം നസീര്‍ ചിത്രത്തിലഭിനയിച്ച് കൊണ്ടാണ് വരവറിയിച്ചത്.  
1980 മുതല്‍ 1990 വരെ വില്ലന്‍ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തത്. പിന്നീട് സ്വഭാവ നടനായും അതുകഴിഞ്ഞ് കോമഡിയിലേക്കും ലാലു അലക്‌സ് ട്രാക്ക് മാറ്റി. കോമഡി റോളുകള്‍ അദ്ദേഹത്തെ കൂടുതല്‍ ജനപ്രിയനാക്കി.
മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡിയാണ് നടന്റെ ഒടുവില്‍ റിലീസായ ചിത്രം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lalu Alex (@lalualexactor)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയദിനത്തില്‍ നടി ജുവല്‍ മേരിയ്ക്ക് പറയാനുള്ളത് ഇതാണ് ! ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം