അമ്മയായ ശേഷം ആദ്യമായി വന്ന ക്രിസ്മസായിരുന്നു മിയയ്ക്ക് ഇത്തവണത്തെ. ജൂലൈയിലായിരുന്നു നടി മിയ ജോര്‍ജിന് നടി ആണ്‍ കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. മകന്‍ ലൂക്കയ്ക്കും കുടുംബത്തിനുമൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം.
ക്രിസ്മസിന് മിയയുടെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നു. എല്ലാവരും ലൂക്കയെ എടുത്തും കളിപ്പിച്ചും അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. ചിത്രങ്ങള്‍ മിയ പങ്കുവെച്ചിട്ടുണ്ട്.
ലൂക്കയുടെ മാമോദീസ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു.
വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് നടി. എന്നാല്‍ തുടര്‍ന്നു സിനിമകളില്‍ അഭിനയിക്കുമെന്ന് മിയ വിവാഹം സമയത്ത് പറഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ 12നായിരുന്നു നടിയുടെ വിവാഹം. ഇക്കഴിഞ്ഞ ജൂലൈയിലാരുന്നു താരത്തിന് കുഞ്ഞ് ജനിച്ചത്.