Webdunia - Bharat's app for daily news and videos

Install App

‘ഈ പ്രായത്തിലും എന്നാ ഒരിതാ’- ഹരിഹരനെ ഞെട്ടിച്ച മമ്മൂട്ടി, പിടിച്ച് നിക്കണ്ടേന്ന് മമ്മൂക്ക !

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 21 ഒക്‌ടോബര്‍ 2019 (14:25 IST)
എം പത്മകുമാർ സംവിധാനം ചെയ്ത് വേണു കുന്നപ്പള്ളി നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ മമ്മൂട്ടി എത്തിയ ലുക്ക് സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. പഴശ്ശിരാജയ്ക്ക് ശേഷം വാളും പരിചയുമേന്തി മമ്മൂട്ടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രത്തിനായി കാത്തിരിപ്പിലാണ് ആരാധകർ. 
 
ഹരിഹരൻ, സണ്ണി വെയിൻ, ടൊവിനോ തോമസ്, അനു സിതാര തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. വേദിയിൽ വെച്ച് സംവിധായകൻ ഹരിഹരൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 68ആം വയസിലും സിനിമയോട് അടങ്ങാത്ത പാഷനുള്ള മമ്മൂട്ടി മധുരരാജ എന്ന ചിത്രത്തിൽ ചെയ്ത ആക്ഷൻ സീനുകളെ കുറിച്ചായിരുന്നു ഹരിഹരന്റെ വാക്കുകൾ.
 
‘ഈയടുത്ത് ഞാൻ മമ്മൂട്ടിയുടെ ഒരു സിനിമ കണ്ടു അതിലെ ആക്ഷൻ സീനുകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. മമ്മൂട്ടിയെ വിളിച്ച് ചോദിച്ചു 68 വയസ്സില്ലെടോ തനിക്ക് ഈ പ്രായത്തിൽ എങ്ങനെ ഇതൊക്കെ ഡ്യൂപ്പില്ലാതെ ചെയ്യുന്നു എന്ന്? അപ്പോൾ മമ്മൂട്ടി പറഞ്ഞു ഇപ്പോഴത്തെ പിള്ളേരുടെ കൂടെ പിടിച്ച് നിക്കണ്ടേ സാർ എന്ന്.‘ ഹരിഹരന്റെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments