മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂക്ക; വൈറലായി ചിത്രം
മീനാക്ഷിയുടെ കയ്യിൽ മഹാലക്ഷി ഇരിക്കുന്ന ചിത്രമാണ് ദിലീപിന്റെ ഒഫീഷ്യൽ അക്കൗണ്ടായ ദിലീപ് ഓൺലൈനിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിലീപും കാവ്യാമാധവനും. ഇരുവരും മകളുടെ ചിത്രം ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. മീനാക്ഷിയുടെ കയ്യിൽ മഹാലക്ഷി ഇരിക്കുന്ന ചിത്രമാണ് ദിലീപിന്റെ ഒഫീഷ്യൽ അക്കൗണ്ടായ ദിലീപ് ഓൺലൈനിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇവർക്കൊപ്പം ദിലീപും കാവ്യയുമുണ്ട്.
ദിലീപിന്റെ മകളുടെ ജന്മദിന ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂക്കയും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.ചെന്നൈയില്‍ എംബിബിഎസ് പഠിക്കുകയാണ് മീനാക്ഷി. കുഞ്ഞനിയത്തിയുടെ പിറന്നാള്‍ ആഘോഷത്തിനായി മീനൂട്ടിയും എത്തിയിരുന്നു. മീനാക്ഷിയാണ് കുഞ്ഞനിയത്തിക്ക് മഹാലക്ഷ്മി എന്ന് പേര് ഇട്ടതെന്നും പറയുന്നുണ്ട്.