2019ൽ മികച്ച കളക്ഷൻ നേടിയ 9 മലയാള ചിത്രങ്ങൾ!
പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ മധുരരാജ എന്ന ചിത്രവും 100 കോടി ക്ലബ്ബിൽ എത്തിയിരുന്നു.
ഈ വർഷം ഒരുപിടി മികച്ച ചിത്രങ്ങളാണ് മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്.കേരളത്തിനകത്തും പുറത്തും സാമ്പത്തികമായി മികച്ച കളക്ഷൻ നേടിയ ചിത്രമാണ് ലൂസിഫർ. ഇരുന്നൂറോളം കോടി രൂപ നേടി എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണംവാരി ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് നിലവിൽ ലൂസിഫർ.
പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ മധുരരാജ എന്ന ചിത്രവും 100 കോടി ക്ലബ്ബിൽ എത്തിയിരുന്നു. മമ്മൂട്ടിയുടെ ആദ്യത്തെ 100 കോടി ക്ലബ് എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിലുള്ളത്.
ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ജനപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു 'കുമ്പളങ്ങി നൈറ്റ്സ്. 39 കോടി രൂപയാണ് ചിത്രം നേടിയെടുത്തത്.
വമ്പൻ താരനിരകളോ വലിയ ഹൈപ്പുകളോ ഇല്ലാതെ എത്തിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം 50 കോടിയോളം രൂപ കളക്ട് ചെയ്തു കേരളക്കരയാകെ വലിയ അത്ഭുതമായി.
ഓണം റിലീസായി എത്തിയ നിവിൻപോളി-നയൻതാര ചിത്രം ലൗവ് ആക്ഷൻ ഡാമാ സമ്മിശ്ര അഭിപ്രായമാണ് നേടിയെങ്കിലും കളക്ഷന്റെ കാര്യത്തിൽ മറ്റു ചിത്രങ്ങളെ പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ രണ്ടാമത്തെ മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന. ഓണം റിലീസായി എത്തിയ ചിത്രം മികച്ച കളക്ഷൻ നേടിയിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ മറ്റൊരു ചിത്രമാണ് ഉണ്ട. ഒരു സെമി-റിയലിസ്റ്റിക് അനുഭവം നൽകിയ ചിത്രം മികച്ച നിരൂപകപ്രശംസയും കളക്ഷനും നേടിയെടുത്തു. മികച്ച കളക്ഷൻ നേടിയ ഉണ്ട ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറഞ്ഞ ഉയരെ എന്ന ചിത്രം വൻ ഹിറ്റായിരുന്നു. ചിത്രം 20 കോടിക്ക് മുകളിൽ കളക്ട് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം 20 കോടിയോളം രൂപ കളക്ട് ചെയ്തു. കേരളത്തിന്റെ അതിജീവനത്തിന് കഥ പറഞ്ഞ ചിത്രം മികച്ച നിരൂപകപ്രശംസ നേടിയിരുന്നു.