Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളക്കര കീഴടക്കിയോ 'ക്യാപ്റ്റന്‍ മില്ലര്‍'? ആദ്യദിനം നേടിയ കളക്ഷന്‍

Captain Miller

കെ ആര്‍ അനൂപ്

, ശനി, 13 ജനുവരി 2024 (15:31 IST)
Captain Miller
ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ കഴിഞ്ഞദിവസമാണ് തിയേ
റ്ററുകളില്‍ എത്തിയത്. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത കളക്ഷന്‍ കേരളത്തില്‍ നിന്നും ഓപ്പണിങ് ഡേ സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് മാത്രം എട്ടു കോടിയിലധികം നേടാന്‍ സിനിമയ്ക്കായി. കേരളത്തില്‍നിന്ന് ആദ്യദിനം 70 ലക്ഷം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഇത്തവണ പൊങ്കലിന് ശിവ കാര്‍ത്തികേയന്‍, ധനുഷ് എന്നിവരാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.സയന്‍സ് ഫിക്ഷന്‍ അയലനും ആക്ഷന്‍ ത്രില്ലര്‍ ക്യാപ്റ്റന്‍ മില്ലറീമാണ് പ്രധാന റിലീസുകള്‍. ഇന്നലെ റിലീസായ രണ്ട് സിനിമകളുടെയും ഓപ്പണിങ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. മോശമല്ലാത്ത തുടക്കം സ്വന്തമാക്കാന്‍ ഇരു സിനിമകള്‍ക്കും കഴിഞ്ഞു.ALSO READ: ഒരു ദിവസം രണ്ട് സന്തോഷങ്ങൾ, കേക്ക് മുറിച്ച് ആഘോഷിച്ച് ജയറാമിന്റെ കുടുംബം!
 
460 സ്‌ക്രീനുകളിലാണ് തമിഴ്‌നാട്ടില്‍ ധനുഷ് ചിത്രമായ ക്യാപ്റ്റന്‍ മില്ലര്‍ പ്രദര്‍ശിപ്പിച്ചത്. 400 സ്‌ക്രീനുകള്‍ക്ക് മുകളില്‍ അയലനും റിലീസ് ചെയ്തു. തമിഴ്‌നാട്ടില്‍ ആകെ 1500 ഓളം സ്‌ക്രീനുകള്‍ ഉണ്ടെന്നാണ് വിവരം.ALSO READ: ശരീരത്തിന് എന്തുകഴിച്ചിട്ടും ഒരു പുഷ്ടിയില്ല, ഹീമോഗ്ലോബിന്റെ അളവ് കുറവാണോ: ഈ ഭക്ഷണങ്ങള്‍ കഴിക്കാം
 
കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ധനുഷ് ചിത്രമായ ക്യാപ്റ്റന്‍ മില്ലറിനാണ് മുന്‍തൂക്കം ലഭിച്ചത്. 14 മുതല്‍ 17 കോടി വരെ ഒറ്റദിവസംകൊണ്ട് ചിത്രം നേടി. എന്നാല്‍ ചിത്രത്തിന് ആദ്യദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.അയലന്‍ നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുമുണ്ട്. ക്യാപ്റ്റന്‍ മില്ലറിനേക്കാള്‍ കുറഞ്ഞ സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ശിവ കാര്‍ത്തികേയന്‍ ചിത്രത്തിന് 10 മുതല്‍ 13 കോടി വരെ ലഭിച്ചു എന്നത് നേട്ടമാണ്. തുടര്‍ ദിവസങ്ങളില്‍ കുതിക്കാനുള്ള ഊര്‍ജ്ജം കൂടി നടന്റെ ചിത്രത്തിന് ലഭിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ദിവസം രണ്ട് സന്തോഷങ്ങൾ, കേക്ക് മുറിച്ച് ആഘോഷിച്ച് ജയറാമിന്റെ കുടുംബം!