Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജയറാമിന്റെ മകളുടെ കല്യാണത്തിന് വന്നില്ല';ജയറാം-രാജസേനന്‍ പിണക്കം ഇനിയും മാറിയില്ലേ ?

'He didn't come to Jayaram's daughter's wedding'; Jayaram-Rajasenan feud still not resolved

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഓഗസ്റ്റ് 2024 (09:13 IST)
മലയാളികള്‍ ഇന്നും കാണാന്‍ ഇഷ്ടപ്പെടുന്ന ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീമിന്റേത്. മേലെ പറമ്പില്‍ ആണ്‍ വീട്. ആദ്യത്തെ കണ്മണി, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ തുടങ്ങിയ സിനിമകള്‍ ആ ലിസ്റ്റില്‍ ചിലത് മാത്രം. 2006ല്‍ പുറത്തിറങ്ങിയ കനഹ സിംഹാസനം ആയിരുന്നു ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നീട് സിനിമകള്‍ ചെയ്യാതിരുന്നത് ആ സൗഹൃദത്തില്‍ വിള്ളല്‍ ഉണ്ടാക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. ജയറാമിന്റെ മകളുടെ കല്യാണത്തില്‍ താന്‍ പങ്കെടുത്തില്ലെന്ന് രാജസേനന്‍ തന്നെ പറയുന്നു.
 
'ഞങ്ങള്‍ ഒരുമിച്ച് 16 സിനിമകള്‍ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കള്‍ എന്ന് പറഞ്ഞാല്‍ ജനിച്ച സമയം മുതല്‍ ഞങ്ങള്‍ എടുത്തു താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയും ഒക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവര്‍ ഉയരങ്ങളിലേക്ക് പോകുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോള്‍ കാളിദാസ് സിനിമകള്‍ ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നാറുണ്ട്. അവന്‍ അഭിനയിച്ച എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രം ഒക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാര്‍ഡ് ഒക്കെ കിട്ടി. നല്ല മിടുക്കന്‍ ആയിട്ടൊക്കെ വന്നില്ലേ.
 
പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കം ഒക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാന്‍ വന്നില്ല എന്നത് സത്യം തന്നെയാണ്'- രാജ്യസേനന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഫഹദിന് എത്ര വയസ്സുണ്ട് ? നടന് ആശംസകളുമായി ആരാധകര്‍