Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിന് പകരം 'തഗ് ലൈഫ്'ല്‍ ചിമ്പു, പുതിയ വിവരങ്ങള്‍

Here's when and where Simbu will start shooting for 'Thug life'

കെ ആര്‍ അനൂപ്

, വ്യാഴം, 18 ഏപ്രില്‍ 2024 (15:18 IST)
കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്' ഒരുങ്ങുകയാണ്.ഷൂട്ടിംഗ് പുരോഗമിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും ജയം രവിയും സിനിമയില്‍ നിന്നും പിന്‍മാറി.
 
ദുല്‍ഖര്‍ സല്‍മാന്റെ റോളിനു പകരം ചിമ്പു എത്തുന്നുവെന്നും അദ്ദേഹം ഉടന്‍ തന്നെ രാജസ്ഥാനിലെ ജയ്സാല്‍മറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
 
'എസ്ടിആര്‍ 48' എന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന തന്റെ സിനിമയുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് 60 ദിവസം 'തഗ് ലൈഫി'ന് നല്‍കാന്‍ താരം സമ്മതിച്ചിട്ടുണ്ട്. 
 
നടന്‍ അരവിന്ദ് സ്വാമി ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.കമല്‍ഹാസന്‍, തൃഷ, ചിമ്പു, അരവിന്ദ് സ്വാമി, നാസര്‍, അഭിരാമി, ഗൗതം കാര്‍ത്തിക്, ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് 'തഗ് ലൈഫിലെ' അഭിനേതാക്കള്‍. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തിന്റെ ജന്മദിനം ആഘോഷിക്കാം.... തിയേറ്ററുകളിലേക്ക് വരൂ, കിടിലന്‍ അപ്‌ഡേറ്റ്