Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സൂര്യ 44'ല്‍ നായിക സെറ്റ്! കാത്തിരിക്കുന്ന കോമ്പോ, പുതിയ വിവരങ്ങള്‍

Heroine set in 'Suriya 44'! Awaiting combo

കെ ആര്‍ അനൂപ്

, വെള്ളി, 17 മെയ് 2024 (15:13 IST)
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ സിനിമയില്‍ സൂര്യയാണ് നായകന്‍.പ്രണയം ചിരി പോരാട്ടം എന്ന ടാഗ്ലൈനോടെ എത്തുന്ന സിനിമ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.ഛായാഗ്രാഹണം നിര്‍വഹിക്കുക തിരുവായിരിക്കും.സൂര്യ 44 സിനിമയില്‍ നായികയായി ആര് എത്തുമെന്ന് ചോദ്യമാണ് കോളിവുഡില്‍ നിന്ന് ഉയരുന്നത്.
 
 കാര്‍ത്തിക് സുബ്ബരാജിന്റെ പുത്തന്‍ സിനിമയില്‍ പൂജ ഹെഗ്‌ഡെ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. 80 ശതമാനത്തോളം സിനിമയുടെ ഭാഗങ്ങള്‍ സെറ്റില്‍ ആയിരിക്കും ചിത്രീകരിക്കുക.ഇപ്പോള്‍ രണ്ടര വര്‍ഷമായി സൂര്യയുമായി സംസാരിക്കുന്നുവെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ കാര്‍ത്തികേയന്‍ സന്താനം പറഞ്ഞു.
 
രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രാഥമിക സംഭാഷണം ആരംഭിച്ചത്. കാര്‍ത്തിയും സൂര്യയും മറ്റ് പ്രോജക്റ്റുകളുടെ തിരക്കിലായിരുന്നു.അവര്‍ ഒന്നിക്കാനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ് അവര്‍.
 
സൂര്യയുടെ അടുത്ത റിലീസ് കങ്കുവ ആണ്.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവേശത്തിലെ ആ സീനില്‍ ഓട്ടോമാറ്റിക്കലി കരഞ്ഞു പോയിട്ടുണ്ട്:സജിന്‍ ഗോപു