Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു സംവിധായകന്‍ മോശം മെസ്സേജുകള്‍ അയച്ചു, ആ സിനിമ നന്നായി നടന്നില്ല; മോശം അനുഭവത്തെ കുറിച്ച് ഹണി റോസ്

സിനിമയില്‍ വന്നതിനു ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്

Honey Rose about bad experience
, വെള്ളി, 26 ഓഗസ്റ്റ് 2022 (09:13 IST)
സിനിമയില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഹണി റോസ്. ഒരു സംവിധായകന്‍ തനിക്ക് മോശം മെസ്സേജുകള്‍ അയച്ചിട്ടുണ്ടെന്ന് ഹണി റോസ് പറഞ്ഞു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
'സിനിമയില്‍ വന്നതിനു ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സ്ട്രഗ്‌ളിങ് ടൈമില്‍ നമ്മളെ ചൂഷണം ചെയ്യാന്‍ ആളുണ്ടാവും. ഫിസിക്കലി ഉള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാനസികമായി പലരും തളര്‍ത്തിയിട്ടുണ്ട്. പല കമന്റുകളും കേട്ടപ്പോള്‍ ഷോക്കായിട്ടുണ്ട്. ഒരു സിനിമയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് എന്റെ കോണ്‍ഫിഡന്‍സ് കളയുന്ന സംഭവം ഉണ്ടായത്. ആദ്യത്തെ ഷെഡ്യൂളില്‍ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകന്‍ മോശം മെസ്സേജുകള്‍ അയച്ചു തുടങ്ങിയത്. ഞാന്‍ പ്രതികരിച്ചിരുന്നില്ല,' ഹണി റോസ് പറഞ്ഞു. 
 
' ഷൂട്ടിങ്ങിനിടയില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ ആ സംവിധായകന്‍ നന്നായി ചീത്ത വിളിക്കുമായിരുന്നു. നിര്‍മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ആ സിനിമ നന്നായി പോയില്ല. ആ സംഭവത്തില്‍ നിന്ന് റിക്കവറാകാന്‍ കുറേ സമയമെടുത്തു. എന്റെ കോണ്‍ഫിഡന്‍സിനെ വല്ലാതെ ബാധിച്ചു. ആ സമയത്ത് അമ്മയില്‍ ജോയിന്‍ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കില്‍ ആരും എന്നോട് അങ്ങനെ പെരുമാറില്ല,' ഹണി കൂട്ടിച്ചേര്‍ത്തു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശലഭത്തെ പോലെ, പ്രായത്തെ തോല്‍പ്പിച്ച് സോന നായര്‍