Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ ഈശ്വര്‍ പൂജാരി ആവാതിരുന്നത് നന്നായി; കണക്കിനു കൊടുത്ത് ഹണി റോസ്

"പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ് കോഡ് ഉണ്ടാക്കിയേനെ"

Honey Rose and Rahul Eeswar

രേണുക വേണു

, വ്യാഴം, 9 ജനുവരി 2025 (12:04 IST)
Honey Rose and Rahul Eeswar

തീവ്ര വലതുപക്ഷ അനുകൂലി രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് നടി ഹണി റോസ്. ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ ഹണിയെ വിമര്‍ശിച്ച് മാധ്യമ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ സംസാരിച്ചിരുന്നു. ഹണി റോസിന്റെ വസ്ത്രധാരണത്തെ രാഹുല്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന് പലിശ സഹിതം നല്‍കി ഹണി റോസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. 
 
രാഹുലിനെതിരായ ഹണി റോസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ: 
 
ശ്രീ രാഹുല്‍ ഈശ്വര്‍
 
താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ട് തന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിര്‍വീര്യം ആക്കും. 
 
പക്ഷെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിനു സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്.
 
എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടിവന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാർക്കോ കണ്ടു, ആക്ഷൻ തകർത്തെന്ന് അല്ലു അർജുൻ, അദേനിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു