Webdunia - Bharat's app for daily news and videos

Install App

'നോ പറഞ്ഞാൽ അവസരം ഇല്ലാതാകും': കാസ്റ്റിംഗ് കൗച്ച് സത്യമാണെന്ന് ഹണി റോസ്

നിഹാരിക കെ.എസ്
ശനി, 8 മാര്‍ച്ച് 2025 (16:40 IST)
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച് നടി ഹണി റോസ്. കാസ്റ്റിംഗ് കൗച്ച് എന്നത് യാഥാർഥ്യമാണെന്നും കഴിവ് ഉണ്ടായിട്ട് മാത്രം കാര്യമില്ലെന്നും ഹണി പറയുന്നു. നോ പറയുന്നതോടെ അവസരം നഷ്ടമാകുമെന്നും ഹണി റോസ് പറയുന്നു. ന്യുസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്.
 
അതേസമയം നോ പറയാൻ പേടിക്കേണ്ടതില്ലെന്നും ഹണി റോസ് പറയുന്നു. ശാരീരികമായ അതിക്രമം ഉണ്ടാകുന്നത് വിരളമാണെന്നും കാസ്റ്റിംഗ് കൗച്ചുമായി സമീപിക്കുന്നവരോട് നോ പറയണമെന്നും ഹണി റോസ് പറയുന്നു. എന്നാൽ നോ പറയുന്നതോടെ ആ അവസരവും തുടർന്നുള്ള അവസരങ്ങളും നഷ്ടമാകുമെന്നും ഹണി റോസ് പറയുന്നുണ്ട്. 
 
''പേടിക്കേണ്ടതായ സാഹചര്യമില്ല. സിനിമ ഇൻഡസ്ട്രിയിൽ പേടിക്കേണ്ട സാഹചര്യമില്ല. അല്ലെങ്കിൽ ശാരീരികമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടാകണം. അങ്ങനൊരു സാഹചര്യത്തെക്കുറിച്ച് വളരെ വിരളമായാണ് കേട്ടിട്ടുള്ളത്. എന്റെ അറിവിൽ ഫോൺ കോളിലൂടേയോ നേരിട്ടോ സംസാരിക്കുകയാവും ചെയ്യുക. നമുക്ക് അതിന് മറുപടി നൽകാൻ സാധിക്കില്ലേ? വ്യക്തമായി മറുപടി നൽകാനാകും. പിന്നെ ആ മനുഷ്യൻ മുന്നിലേക്ക് വരില്ല. പക്ഷെ ആ അവസരം അവിടെ നഷ്ടപ്പെടുമോ ഇല്ലയോ എന്നറിയില്ല. എന്നിരുന്നാലും പേടിക്കേണ്ടതായ കാര്യമില്ല. അപ്പോഴും അവസരത്തിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടാകുമെന്നത് അവിടെ കിടക്കുന്നു.
 
കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. പുതിയ ആളായി ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ നമ്മൾ എസ്റ്റാബ്ലിഷ് ആയിരിക്കില്ല. അപ്പോഴായിരിക്കും ഈ ചൂഷണം ഏറ്റവും കൂടുതൽ നേരിടേണ്ടി വരിക. ഞാൻ കേട്ടിട്ടുള്ളതും ഞാൻ അനുഭവിച്ചിട്ടുള്ളതും ഫോൺ കോളിലൂടെയുള്ള സംസാരമാണ്. മറുപടി നൽകുമ്പോൾ അത് അവിടെ നിൽക്കും. അതോടെ ആ പടത്തിലേക്കും ആ വ്യക്തിയുടെ സിനിമകളിലേക്കും നമ്മളെ വിളിക്കാതാകും. അതൊരു യാഥാർത്ഥ്യമാണ്. നിർഭാഗ്യവശാൽ നമുക്ക് പ്രതികരണം നൽകാം എന്നല്ലാതെ വേറൊന്നും ചെയ്യാനാകില്ല',' എന്നാണ് ഹണി റോസ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments