Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

നിഹാരിക കെ.എസ്

, ശനി, 8 മാര്‍ച്ച് 2025 (12:40 IST)
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ തീരുമാനത്തിൽ പിതാവ് എസ്എ ചന്ദ്രശേഖറിന്റെ പൂർണ പിന്തുണയുണ്ട്. തന്നെ ഉയരങ്ങളിലെത്തിച്ച തമിഴ് ജനതയ്ക്ക് തിരിച്ച് സേവനം ചെയ്യാൻ വിജയ് ആ​ഗ്രഹിക്കുന്നെന്ന് എസ്എ ചന്ദ്രശേഖർ പറയുന്നു. 
 
അതേസമയം ഇപ്പോഴത്തെ ചർച്ചകളിലൊന്നും വിജയുടെ ഭാര്യയുടെ പേരില്ല. വിജയ്ക്കൊപ്പം ഭാര്യ സം​ഗീതയെ കണ്ടിട്ട് ഏറെക്കാലമായി. പൊതുവേദികളിൽ ഇവർ ഒരുമിച്ചെത്താറില്ല. വിജയും സം​ഗീതയും തമ്മിൽ അകൽച്ചയിലാണെന്ന വാദം ശക്തമാണ്. സംഗീത വിജയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും ഇരുവരും ഡിവോഴ്സ് വക്കിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
 
ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂ‌ട്ടുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്. എസ്എ ചന്ദ്രശേഖറുടെ പുതിയ അഭിമുഖമാണിത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിൽ സം​ഗീത എന്ത് പറയുന്നു എന്ന് അഭിമുഖത്തിൽ ആങ്കർ എസ്എ ചന്ദ്രശേഖറോട് ചോദിച്ചു. ആ ചോദ്യം വേണ്ടെന്ന് ഉടനെ എസ്എ ചന്ദ്രശേഖർ പറഞ്ഞു. സം​ഗീതയെക്കുറിച്ചുള്ള ചോദ്യം എസ്എ ചന്ദ്രശേഖർ ഒഴിവാക്കിയത് പല ചോ​ദ്യങ്ങൾക്കും വഴി വെക്കുന്നുണ്ട്. ​ഒരു പ്രതികരണം കൊണ്ട് ഗോസിപ്പുകളെ എസ്എ ചന്ദ്രശേഖറിന് ഇല്ലാതാക്കാമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ ഭാര്യ സമാന്തയെ ഇപ്പോള്‍ കണ്ടാല്‍ എന്തു പറയുമെന്ന് ചോദ്യം, മറുപടി നൽകി നാഗ ചൈതന്യ; വിമർശനം