Webdunia - Bharat's app for daily news and videos

Install App

ഹണിയുടെ വസ്ത്രങ്ങൾ സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്: രാഹുൽ ഈശ്വർ

നിഹാരിക കെ.എസ്
വ്യാഴം, 9 ജനുവരി 2025 (14:59 IST)
നടി ഹണി റോസിന്റെ വിമർശനത്തിന് മറുപടിയുമായി രാഹുൽ ഈശ്വർ. വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പരാമർശത്തിനെതിരെ ഹണി റോസ് രംഗത്തെത്തിയിരുന്നു. ചർച്ചകളിൽ സ്ത്രീകൾ ഉന്നയിക്കുന്ന വിഷയങ്ങളെ നിർവീര്യമാക്കുന്നയാളാണ് രാഹുൽ. ഭാഷയിലുള്ള നിയന്ത്രണം, രാഹുലിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നായിരുന്നു ഹണി പരിഹസിച്ചത്. ഇതിനുള്ള മറുപടിയുമായിട്ടാണ് രാഹുൽ ഈശ്വർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
 
വാക്കുകൾക്ക് മിതത്വം വേണമെങ്കിൽ വസ്ത്രധാരണത്തിനും മിതത്വം വേണം. ഹണിയുടെ വസ്ത്രങ്ങൾ ഇടയ്‌ക്കെങ്കിലും സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്. ബോബി ചെമ്മണൂർ പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞ ആളാണ് താൻ എന്നാണ് രാഹുൽ ഈശ്വറിന്റെ വിശദീകരണം. ബോബി മാപ്പ് പറയണമെന്നും ആ മാപ്പ് ഹണി സ്വീകരിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇന്നലെ മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പരാമർശം. 
 
സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം എന്നായിരുന്നു ഹണി മറുപടി നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും

ഒരാഴ്ച കൊണ്ട് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നു; മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി അല്ലായിരുന്നെങ്കിൽ... രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അടുത്ത ലേഖനം
Show comments